ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച സംഭവത്തിൽ പ്രത്യേക സമിതിയുടെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം ആരംഭിച്ചു. വിദ്യാഭ്യാസ വകുപ്പിലെ ആറംഗ സംഘം അധ്യാപകരുടെ പങ്ക് പരിശോധിക്കും. എംഎസ് സൊല്യൂഷൻസ് യൂട്യൂബ് ചാനൽ താൽക്കാലികമായി പ്രവർത്തനം നിർത്തിവച്ചു.