EDUCATION

അസംഘടിത തൊഴിലാളികളുടെ മക്കൾക്കുള്ള സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയം നീട്ടി
അസംഘടിത തൊഴിലാളികളുടെ മക്കൾക്കുള്ള സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 15 വരെ നീട്ടി. പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ഡിസംബർ 15-ന് മുൻപായി ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി 0484 2366191 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

സിവിൽ സർവീസ് മോഹം: പട്ടികവർഗക്കാർക്ക് സൗജന്യ പരിശീലനവുമായി സർക്കാർ
സിവിൽ സർവീസ് പരീക്ഷയെഴുതാൻ ആഗ്രഹിക്കുന്ന പട്ടികവർഗ്ഗ വിഭാഗത്തിലെ യുവതീ യുവാക്കൾക്ക് സുവർണ്ണാവസരം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള പരിശീലനം നൽകുന്നതിനായി പട്ടികവർഗ്ഗ വികസന വകുപ്പ് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ 50 പേർക്ക് മെറിറ്റ് അടിസ്ഥാനത്തിൽ ആദ്യഘട്ടത്തിൽ പ്രവേശനം നൽകും.

കാർഷിക സർവകലാശാലയിൽ വിദ്യാർത്ഥികളുടെ ഫീസ് കുറച്ചു; തീരുമാനമെടുത്തത് മന്ത്രിയുടെ ഇടപെടലിനെത്തുടർന്ന്
കാർഷിക സർവകലാശാല വിദ്യാർത്ഥികളുടെ ഫീസ് കുറച്ചു. മന്ത്രി പി. പ്രസാദിന്റെ നിർദ്ദേശത്തെ തുടർന്ന് അടിയന്തര എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുത്തു. ഡിഗ്രി കോഴ്സുകളുടെ ഫീസ് 50% വരെ കുറച്ചു, പി.ജി., പി.എച്ച്.ഡി. കോഴ്സുകളുടെ ഫീസിലും ഇളവുണ്ട്. ഫീസ് വർധന താങ്ങാനാവാതെ ടി.സി. വാങ്ങിയ വിദ്യാർത്ഥിയുടെ പ്രതികരണവും ശ്രദ്ധേയമായിരുന്നു.

കാർഷിക സർവകലാശാല ഫീസ് വർധനവിൽ കുറവു വരുത്തും; ഉടൻ തീരുമാനമെന്ന് മന്ത്രി പി. പ്രസാദ്
കാർഷിക സർവകലാശാലയിലെ ഫീസ് വർധനവിൽ ഗണ്യമായ കുറവ് വരുത്താൻ നിർദേശം നൽകിയെന്ന് മന്ത്രി പി. പ്രസാദ് അറിയിച്ചു. വിദ്യാർത്ഥികൾക്ക് താങ്ങാനാവുന്ന ഫീസ് ഘടന മാത്രമേ കാർഷിക സർവകലാശാലയിൽ ഉണ്ടാകൂ എന്ന് ഉറപ്പാക്കണമെന്ന് സർക്കാർ സർവകലാശാലയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി അടിയന്തരമായി നാളെ ഓൺലൈനായി എക്സിക്യൂട്ടീവ് യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചു.

കാർഷിക സർവകലാശാലയിൽ ഫീസ് കുറച്ചു; യുജിക്ക് 50%, പിജിക്ക് 40% ഇളവ്
കാർഷിക സർവകലാശാലയിലെ ഫീസ് വർധനവിൽ ഇളവ് വരുത്താൻ തീരുമാനം. യുജി കോഴ്സുകൾക്ക് 50 ശതമാനവും പിജി കോഴ്സുകൾക്ക് 40 ശതമാനവും ഫീസ് കുറയ്ക്കും. കൃഷിമന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

പി.എം ശ്രീ പദ്ധതി: കേന്ദ്രത്തെ നിലപാട് അറിയിക്കാൻ കേരളം; പദ്ധതിയിൽ നിന്ന് പിന്മാറരുതെന്ന് കേന്ദ്രം
പി.എം. ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭാ യോഗ തീരുമാനം ചീഫ് സെക്രട്ടറി ഇന്ന് കേന്ദ്രത്തെ അറിയിക്കും. പദ്ധതിയിൽ നിന്ന് പിന്മാറരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. എസ്എസ്കെ ഫണ്ട് ലഭ്യമാക്കാൻ പുതിയ പ്രൊപ്പോസൽ സമർപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.

സി-ആപ്റ്റിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ: അപേക്ഷകൾ ക്ഷണിച്ചു
കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ് (സി-ആപ്റ്റ്) തിരുവനന്തപുരത്ത് നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പട്ടികജാതി/പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ഫീസ് സൗജന്യമാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 21 ആണ്.

CSIR UGC NET: അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ അവസരം! അവസാന തീയതി നവംബർ 1
CSIR യുജിസി നെറ്റ് ഡിസംബർ സെഷൻ പരീക്ഷയ്ക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് അവരുടെ അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അവസരം നൽകുന്നു. ഒക്ടോബർ 30 മുതൽ നവംബർ 1, 2025 വരെ അപേക്ഷയിലെ തെറ്റുകൾ തിരുത്താവുന്നതാണ്. ഡിസംബർ 18-നാണ് പരീക്ഷ നടക്കുന്നത്.

കാർഷിക സർവകലാശാലയിൽ ദേശീയ വിദ്യാഭ്യാസ നയം; രേഖകൾ പുറത്ത്
കേരള കാർഷിക സർവകലാശാലയിൽ ദേശീയ വിദ്യാഭ്യാസ നയം (NEP) നടപ്പാക്കിയതിൻ്റെ രേഖകൾ പുറത്ത്. കുട്ടികൾക്ക് നൽകുന്ന ഓറിയന്റേഷൻ പ്രോഗ്രാമിന്റെ പേര് മുതൽ അക്കാദമിക വിഷയങ്ങളിൽ വരെ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ രേഖകളിൽ വ്യക്തമാണ്. ചെറുവയൽ രാമനെ പ്രൊഫസർ ഓഫ് പ്രാക്ടീസ് ആയി നിയമിച്ചു.

ഫീസ് താങ്ങാനാകാതെ പഠനം നിർത്തിയ സംഭവം: വിശദീകരണവുമായി കാർഷിക സർവകലാശാല
കുത്തനെ ഫീസ് വർദ്ധിപ്പിച്ചതിനെ തുടർന്ന് വിദ്യാർത്ഥി പഠനം ഉപേക്ഷിച്ച സംഭവത്തിൽ വിശദീകരണവുമായി കാർഷിക സർവകലാശാല രംഗത്ത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ഒരു വിദ്യാർത്ഥിക്കും പഠനം നഷ്ടപ്പെടില്ലെന്ന് സർവകലാശാല ഉറപ്പ് നൽകുന്നു. അർഹരായ വിദ്യാർത്ഥികൾക്ക് ഇ-ഗ്രാൻ്റ്സ് ഉൾപ്പെടെയുള്ള സഹായങ്ങളും സ്കോളർഷിപ്പുകളും ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.

കാര്ഷിക സര്വകലാശാലയിലെ ഫീസ് വര്ധനവ്; പഠനം ഉപേക്ഷിച്ച് വിദ്യാര്ത്ഥി
കാര്ഷിക സര്വകലാശാലയില് ഫീസ് കുത്തനെ കൂട്ടിയതിനെത്തുടര്ന്ന് താമരശ്ശേരി സ്വദേശി അര്ജുന് പഠനം ഉപേക്ഷിച്ചു. മൂന്നിരട്ടി ഫീസാണ് ഈ വര്ഷം മുതല് ഈടാക്കുന്നത്. സാമ്പത്തിക സ്ഥിതി മോശമായതിനാല് പഠനം തുടരാന് കഴിയില്ലെന്ന് അര്ജുന് പറയുന്നു.

ഹിജാബ് വിവാദം: SDPIക്കെതിരെ സെന്റ് റീത്താസ് സ്കൂൾ മാനേജ്മെന്റ്, വിദ്യാഭ്യാസ വകുപ്പ് ഹൈക്കോടതിയിൽ
ഹിജാബ് വിവാദത്തിൽ എസ്ഡിപിഐക്കെതിരെ സെന്റ് റീത്താസ് സ്കൂൾ മാനേജ്മെന്റ് രംഗത്ത്. സ്കൂൾ മതസൗഹൃദം തകർക്കുന്ന ഒന്നും ചെയ്തിട്ടില്ലെന്ന് മാനേജ്മെന്റ് അറിയിച്ചു. ശിരോവസ്ത്രം ധരിച്ച് സ്കൂളിൽ പ്രവേശിക്കാൻ ഭരണഘടനാപരമായ അവകാശമുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.