ED Officer

ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കേസിൽ ചോദ്യം ചെയ്യൽ തുടരുന്നു; പരാതിക്കാരനെ അവിശ്വസിക്കുന്നില്ലെന്ന് വിജിലൻസ് എസ്.പി
ഇ.ഡി. ഉദ്യോഗസ്ഥൻ പ്രതിയായ വിജിലൻസ് കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. പരാതിക്കാരനായ അനീഷ് ബാബുവിനെ അവിശ്വസിക്കുന്നില്ലെന്ന് വിജിലൻസ് എസ്.പി. എസ്. ശശിധരൻ വ്യക്തമാക്കി. ഡിജിറ്റൽ തെളിവുകൾ ലഭിക്കുന്നതനുസരിച്ച് ഇ.ഡി. ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

വിജിലൻസ് കേസിൽ ഇഡി ഉദ്യോഗസ്ഥൻ ശേഖർ കുമാർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ
വിജിലൻസ് കേസിൽ പ്രതിയായ ഇ.ഡി ഉദ്യോഗസ്ഥൻ ശേഖർ കുമാർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. പരാതിക്കാരൻ ഇ.ഡി കേസിലെ പ്രതിയാണെന്നും അറസ്റ്റിലായ പ്രതികളുമായി തനിക്ക് ബന്ധമില്ലെന്നും ശേഖർ കുമാർ കോടതിയിൽ പറഞ്ഞു. അതേസമയം, പരാതിക്കാരനെ അവിശ്വസിക്കുന്നില്ലെന്ന് വിജിലൻസ് എസ്.പി പി.എസ്. ശശിധരൻ ട്വൻ്റിഫോറിനോട് വ്യക്തമാക്കി.

ഇ.ഡി ഉദ്യോഗസ്ഥൻ പ്രതിയായ കേസിൽ പരാതിക്കാരനെ അവിശ്വസിക്കാനാവില്ലെന്ന് വിജിലൻസ് എസ്.പി
ഇ.ഡി ഉദ്യോഗസ്ഥൻ ഉൾപ്പെട്ട കോഴക്കേസിൽ പരാതിക്കാരനായ അനീഷ് ബാബുവിനെ അവിശ്വസിക്കുന്നില്ലെന്ന് വിജിലൻസ് എസ്.പി. എസ്. ശശിധരൻ ട്വൻ്റിഫോറിനോട് പറഞ്ഞു. ഡിജിറ്റൽ തെളിവുകൾ ലഭിക്കുന്നതനുസരിച്ച് ഇ.ഡി ഉദ്യോഗസ്ഥനെ വിളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതികൾക്ക് ജാമ്യം ലഭിച്ചത് തിരിച്ചടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കോഴക്കേസിൽ മൂന്ന് പേർക്ക് ജാമ്യം
ഇ.ഡി ഉദ്യോഗസ്ഥൻ പ്രതിയായ കോഴക്കേസിൽ മൂന്ന് പ്രതികൾക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അടുത്ത ഏഴ് ദിവസത്തേക്ക് മൂന്ന് പ്രതികളും ദിവസവും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഇഡി ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തി; നിർണായക വെളിപ്പെടുത്തലുമായി വ്യവസായി
അഴിമതിക്കേസിൽ ഇഡി ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയെന്ന് വ്യവസായി അനീഷ് ബാബു. രേഖകൾ നൽകിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. കേസിൽ കസ്റ്റഡിയിലുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്ന് ആരംഭിക്കും.