ED Bribe Case

ED bribe case

ഇ.ഡി കോഴക്കേസ്: പ്രതികൾ കോഴപ്പണം കൊണ്ട് ആഡംബര വീടുകളും സ്ഥലങ്ങളും വാങ്ങിയെന്ന് കണ്ടെത്തൽ

നിവ ലേഖകൻ

എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പ്രതികളായ കോഴക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ പ്രതികൾ കൈക്കൂലിയായി കോടികൾ സമ്പാദിച്ചെന്നും ഇത് ഉപയോഗിച്ച് വീടുകളും സ്ഥലങ്ങളും വാങ്ങിയെന്നുമാണ് വിജിലൻസ് കണ്ടെത്തൽ. പ്രധാന ഇടനിലക്കാരൻ വിൽസൻ്റെ സ്വത്ത് വകകൾ തിട്ടപ്പെടുത്തി വരികയാണെന്ന് വിജിലൻസ് അറിയിച്ചു. കേസിലെ നാലാം പ്രതിയായ ചാർട്ടേഡ് അക്കൗണ്ടൻ്റ് രഞ്ജിത്ത് വാര്യർ കൊച്ചി നഗരത്തിൽ ആഡംബര വീട് വാങ്ങിയെന്നും ഇതിനായി കോഴപ്പണം ഉപയോഗിച്ചുവെന്നും കണ്ടെത്തലുണ്ട്.