Earthquake

ജപ്പാനിൽ സുനാമി മുന്നറിയിപ്പ്; ഹോൺഷു ദ്വീപിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
ജപ്പാനിലെ ഹോൺഷു ദ്വീപിന്റെ കിഴക്കൻ തീരത്ത് 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നൽകി. ജപ്പാന്റെ വടക്കൻ തീരപ്രദേശത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി. ഏകദേശം 1 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് എൻഎച്ച്കെ അറിയിച്ചു.

അഫ്ഗാനിസ്ഥാനിൽ ഭൂചലനം; 10 മരണം, 260 പേർക്ക് പരിക്ക്
അഫ്ഗാനിസ്ഥാനിൽ റിക്ടർ സ്കെയിലിൽ 6.3 രേഖപ്പെടുത്തിയ ഭൂചലനത്തിൽ 10 പേർ മരിച്ചു. 260ൽ അധികം പേർക്ക് പരിക്കേറ്റു. മസർ ഇ ഷരീഷ് പ്രവിശ്യയിലാണ് ഭൂചലനം നാശം വിതച്ചത്.

അസമിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
അസമിൽ റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഗുവാഹത്തിയിലെ ധേക്കിയജുലിയിൽ നിന്ന് 16 കിലോമീറ്റർ അകലെയാണ് ഇതിന്റെ പ്രഭവകേന്ദ്രം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

അഫ്ഗാൻ ദുരിതത്തിൽ സഹായവുമായി ഇന്ത്യ; കാബൂളിലേക്ക് ദുരിതാശ്വാസ സാമഗ്രികൾ അയച്ചു
അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി ഇന്ത്യ രംഗത്ത്. ദുരിതാശ്വാസ സാമഗ്രികളുമായി കാബൂളിലേക്ക് ഇന്ത്യ വിമാനം അയച്ചു. കൂടാതെ അഫ്ഗാനിസ്ഥാന് എല്ലാ പിന്തുണയും നൽകുന്നതായി വിദേശകാര്യ മന്ത്രി അറിയിച്ചു.

അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; 800 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
അഫ്ഗാനിസ്ഥാനിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 800 പേർ മരിച്ചു. 2,500-ൽ അധികം ആളുകൾക്ക് പരിക്കേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തുകയും സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.

അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; നൂറോളം പേർ മരിച്ചു
അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂചലനത്തിൽ നൂറോളം പേർ മരിച്ചു. നിരവധി ആളുകൾക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

അബൂദബിയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തി
അബൂദബിയിലെ അൽ സിലയിൽ റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. രാത്രി 12:03 നാണ് ഭൂചലനം രേഖപ്പെടുത്തിയത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

യു.എ.ഇയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 2.0 തീവ്രത രേഖപ്പെടുത്തി
യു.എ.ഇയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഷാർജയിലെ ഖോർഫക്കാനിൽ റിക്ടർ സ്കെയിലിൽ 2.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

റഷ്യയിൽ തുടർച്ചയായ ഭൂചലനം; സുനാമി മുന്നറിയിപ്പ്
റഷ്യയിൽ ഒരു മണിക്കൂറിനിടെ അഞ്ച് ഭൂചലനങ്ങൾ. റിക്ടർ സ്കെയിലിൽ 7.4 വരെ തീവ്രത രേഖപ്പെടുത്തി. അല്യൂട്ട്സ്കി ജില്ലയിൽ 60 സെൻ്റീമീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്.

ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി
ഇന്ന് രാവിലെ 9.04 ഓടെ ഡൽഹിയിൽ റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഹരിയാനയിലെ ജജ്ജാറിൽ നിന്ന് മൂന്ന് കിലോമീറ്റർ വടക്കുകിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രകമ്പനത്തെ തുടർന്ന് ആളുകൾ വീടുകളിൽ നിന്നും ഇറങ്ങിയോടി.

ഇറാനിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി
ഇറാനിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ആളപായമില്ലെന്ന് ഇറാൻ മാധ്യമങ്ങൾ അറിയിച്ചു. സെംനാൻ പ്രവിശ്യയിൽ 35 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്ററും ഇറാൻ അധികൃതരും ഭൂചലനം സ്ഥിരീകരിച്ചു.

കോഴിക്കോട് കായക്കൊടിയിൽ ഭൂചലനത്തിൽ ആശങ്ക വേണ്ടെന്ന് ജിയോളജി വകുപ്പ്
കോഴിക്കോട് കായക്കൊടി എള്ളിക്കാം പാറയിൽ ഭൂചലനം ഉണ്ടായതായി റിപ്പോർട്ടുകളില്ലെന്ന് ജില്ലാ ജിയോളജി വകുപ്പ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ പഠനം നടത്താൻ തീരുമാനിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജിയോളജി വകുപ്പും ഇ.കെ വിജയൻ എംഎൽഎയും പറഞ്ഞു.