ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇന്ത്യ സന്ദർശിക്കുന്നതിന് മുന്നോടിയായി ഖത്തർ പൗരന്മാർക്ക് ഇ-വിസ സൗകര്യം പ്രാബല്യത്തിൽ വന്നു. ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാമെന്നും നിലവിലെ പേപ്പർ വിസ സംവിധാനവും തുടരുമെന്നും എംബസി അറിയിച്ചു. ഫെബ്രുവരി 17, 18 തീയതികളിലാണ് അമീറിന്റെ ഇന്ത്യാ സന്ദർശനം.