Dulquer Salman

കാർ കടത്ത് കേസിൽ ദുൽഖർ ഹൈക്കോടതിയിൽ; കസ്റ്റംസ് അന്വേഷണം ശക്തമാക്കുന്നു
ഭൂട്ടാനിൽ നിന്നുള്ള കാർ കടത്ത് കേസിൽ നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചു. തന്റെ വാഹനം കസ്റ്റംസ് പിടിച്ചെടുത്തതിനെതിരെയാണ് ദുൽഖർ കോടതിയെ സമീപിച്ചത്. എല്ലാ നിയമനടപടികളും പാലിച്ചാണ് വാഹനം വാങ്ങിയതെന്നും വാഹനം വിട്ടു കിട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓപ്പറേഷൻ നംഖോർ: കൊച്ചിയിൽ ഒരു കാർ കൂടി പിടികൂടി; ദുൽഖർ സൽമാന് കസ്റ്റംസ് സമൻസ്
ഓപ്പറേഷൻ നംഖോറിൻ്റെ ഭാഗമായി കൊച്ചിയിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ റെയ്ഡിൽ ഒരു ലാൻഡ് ക്രൂസർ കാർ കൂടി പിടിച്ചെടുത്തു. കേസിൽ നടൻ ദുൽഖർ സൽമാന് കസ്റ്റംസ് സമൻസ് അയക്കും. കൃത്യമായ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് കസ്റ്റംസിൻ്റെ തീരുമാനം.

‘ലോക ചാപ്റ്റർ വൺ’: ഒറിജിനൽ സൗണ്ട്ട്രാക്ക് പുറത്തിറക്കി ജേക്ക്സ് ബിജോയ്
ജേക്ക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിച്ച 'ലോക ചാപ്റ്റർ വൺ' എന്ന ചിത്രത്തിലെ ഒറിജിനൽ സൗണ്ട്ട്രാക്ക് പുറത്തിറങ്ങി. ഓഗസ്റ്റ് 28-ന് ചിത്രം റിലീസ് ചെയ്തതിനു പിന്നാലെ ഈ ഗാനം ശ്രദ്ധേയമായിരുന്നു. ദുൽഖർ സൽമാൻ്റെ വേഫറർ ഫിലിംസ് നിർമ്മിച്ച ഈ സിനിമ ഇതിനോടകം 250 കോടി രൂപ കളക്ഷൻ നേടിയിട്ടുണ്ട്.

ദുൽഖർ സൽമാന്റെ ‘ലക്കി ഭാസ്കർ’ തമിഴ്നാട്ടിൽ 10 കോടി കളക്ഷൻ നേടി
ദുൽഖർ സൽമാൻ നായകനായ 'ലക്കി ഭാസ്കർ' തമിഴ്നാട്ടിൽ വൻ വിജയം നേടി. 12 ദിവസം കൊണ്ട് 10 കോടിയിലധികം രൂപ കളക്ഷൻ നേടി. മലയാളം, തെലുങ്ക് ഭാഷകളിലും ചിത്രം മികച്ച പ്രതികരണം നേടുന്നു.

ദുൽഖർ സൽമാന്റെ ‘ലക്കി ഭാസ്ക്കർ’ ബോക്സോഫീസിൽ മികച്ച തുടക്കം; രണ്ടര ദിവസം കൊണ്ട് 19 കോടി നേടി
ദുൽഖർ സൽമാൻ നായകനായ 'ലക്കി ഭാസ്ക്കർ' ബോക്സോഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. രണ്ടര ദിവസം കൊണ്ട് 19 കോടിക്ക് മുകളിൽ കളക്ഷൻ നേടി. യഥാർഥ സംഭവത്തെ ആധാരമാക്കിയ ചിത്രം നാല് ഭാഷകളിൽ റിലീസ് ചെയ്തു.