Dubai RTA

യുഎഇയിൽ സുരക്ഷിത വേനൽക്കാലത്തിനായി ദുബായ് ആർടിഎ ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു
യുഎഇയിൽ വേനൽ കടുക്കുന്ന സാഹചര്യത്തിൽ സുരക്ഷിതമായ വേനൽക്കാലം ഉറപ്പാക്കുന്നതിന് ദുബായ് ആർടിഎ ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു. വാഹനമോടിക്കുന്നവർ പതിവായി അറ്റകുറ്റപ്പണികൾ നടത്തണമെന്ന് ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസിയിലെ ഗതാഗത വിഭാഗം മേധാവി അഹമ്മദ് അൽ ഖുസൈമി അഭ്യർഥിച്ചു. അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ടയറുകൾ യുഎഇ റോഡുകളിൽ അനുവദനീയമല്ലെന്നും ആർടിഎ വ്യക്തമാക്കി.

ദുബായ് ആർടിഎയ്ക്ക് ഡിജിറ്റൽ മികവിന് മൂന്ന് അന്താരാഷ്ട്ര അവാർഡുകൾ
ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ)യുടെ സ്ട്രാറ്റജിക് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പദ്ധതിക്ക് ഐസിഎംജി ഗ്ലോബൽ അവാർഡുകൾ ലഭിച്ചു. ഗതാഗത മേഖലയിലെ ഡിജിറ്റൽ പരിവർത്തനം, ക്ലൗഡ് കമ്പ്യൂട്ടിംഗ്, എന്റർപ്രൈസ് ആർക്കിടെക്ചർ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് ആർടിഎ മികവ് തെളിയിച്ചത്. 1.6 ബില്യൺ ദിർഹത്തിന്റെ നിക്ഷേപമുള്ള 82 സംരംഭങ്ങൾ ഈ പദ്ധതിയുടെ ഭാഗമാണ്.

യുഎഇ ദേശീയദിനം: നവജാത ശിശുക്കൾക്ക് സൗജന്യ കാർ സീറ്റുകൾ സമ്മാനിച്ച് ദുബായ് ആർടിഎ
യുഎഇയുടെ ദേശീയദിനാഘോഷങ്ങളോടനുബന്ധിച്ച് ദുബായ് റോഡ്സ് ആന്ഡ് ട്രാന്സ്പോര്ട്ട് അതോറിറ്റി 450 നവജാത ശിശുക്കൾക്ക് സൗജന്യ കാർ സീറ്റുകൾ വിതരണം ചെയ്തു. ഡിസംബർ 1 മുതൽ 5 വരെ ജനിച്ച കുഞ്ഞുങ്ങൾക്കാണ് സമ്മാനം നൽകിയത്. അഞ്ച് വർഷമായി തുടരുന്ന ഈ പദ്ധതി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്നു.