Dubai Jobs

കൊച്ചിയിൽ വീണ്ടും തൊഴിൽ തട്ടിപ്പ്; ദുബായ് വാഗ്ദാനത്തിൽ കുടുങ്ങി ഉദ്യോഗാർത്ഥികൾ
കൊച്ചിയിൽ ദുബായിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന് പരാതി. വൈറ്റില ജനത റോഡിലെ ചാർട്ടേർഡ് എയർ ട്രാവൽസിനെതിരെയാണ് ഉദ്യോഗാർത്ഥികൾ രംഗത്തെത്തിയത്. ദുബായിൽ എത്തിയപ്പോൾ താമസിക്കാനോ കഴിക്കാനോ സൗകര്യമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് ഉദ്യോഗാർത്ഥികൾ. പ്രതിഷേധം ശക്തമായതോടെ മരട് പൊലീസ് സ്ഥലത്തെത്തി കേസെടുത്തു.

ദുബായിൽ സെക്യൂരിറ്റി ജോലികൾക്ക് അവസരം; ഒഡാപെക് വഴി റിക്രൂട്ട്മെന്റ് നടത്തുന്നു
കേരള സർക്കാരിന്റെ സ്ഥാപനമായ ഒഡാപെക് ദുബായിലേക്ക് സെക്യൂരിറ്റി ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നു. 25-40 വയസ്സുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 51,000 രൂപ ശമ്പളം ലഭിക്കും.

ദുബായിലെ എബിസി കാര്ഗോയില് വിവിധ തസ്തികകളിലേക്ക് വാക്ക് ഇന് ഇന്റര്വ്യൂ
ദുബായിലെ എബിസി കാര്ഗോ ആന്ഡ് കൊറിയറില് വിവിധ തസ്തികകളിലേക്ക് വാക്ക് ഇന് ഇന്റര്വ്യൂ നടക്കുന്നു. ഡ്രൈവര് കം സേയില്സ്മാന്, ലോജിസ്റ്റിക് മാനേജര്, സെയില്സ് എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിലേക്കാണ് അഭിമുഖം. ഒക്ടോബര് 22, 23, 24 തീയതികളില് രാവിലെ 10 മണി മുതല് ഉച്ചയ്ക്ക് 1 മണി വരെയാണ് ഇന്റര്വ്യൂ നടക്കുക.