ദുബായ് കെയേഴ്‌സിന്റെ ആഗോള വിദ്യാഭ്യാസ പരിപാടികൾക്ക് ലുലു ഗ്രൂപ്പ് ഒരു മില്യൺ ദിർഹം സഹായം നൽകി. എം.എ. യൂസഫലി ദുബായ് കെയേഴ്‌സ് സിഇഒ താരിഖ് അൽ ഗുർഗിന് സഹായധനം കൈമാറി. വിശുദ്ധ മാസത്തിൽ ദുബായ് കെയേഴ്‌സിനെ സഹായിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് യൂസഫലി പറഞ്ഞു.