Drug Menace

സംസ്ഥാനത്തെ ലഹരിമരുന്ന് വ്യാപനത്തിൽ ഗവർണറുടെ ഇടപെടൽ; ഡിജിപിയിൽ നിന്ന് റിപ്പോർട്ട് തേടി, വിസിമാരുടെ യോഗം വിളിച്ചു
നിവ ലേഖകൻ
സംസ്ഥാനത്തെ ലഹരിമരുന്ന് വ്യാപനത്തിൽ ഗവർണർ ഇടപെട്ടു. ഡിജിപിയോട് റിപ്പോർട്ട് തേടിയ ഗവർണർ, ഇന്ന് വൈസ് ചാൻസലർമാരുടെ യോഗവും വിളിച്ചുചേർത്തു. ലഹരിമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾക്ക് ആക്ഷൻ പ്ലാൻ തയ്യാറാക്കണമെന്നും ഗവർണർ നിർദേശിച്ചു.

ലഹരിവിരുദ്ധ പോരാട്ടത്തിന് ആഹ്വാനവുമായി രമേശ് ചെന്നിത്തല
നിവ ലേഖകൻ
ലഹരിമാഫിയയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് രമേശ് ചെന്നിത്തല. കേരളത്തെ ലഹരിയുടെ പിടിയിൽ നിന്ന് മോചിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവരും ഒന്നിച്ച് പോരാടണമെന്നും ചെന്നിത്തല ആഹ്വാനം ചെയ്തു.