Drug Case

ലഹരി ഇടപാടിനിടെ പൊലീസിനെ ആക്രമിച്ച യൂത്ത് ലീഗ് നേതാവിൻ്റെ സഹോദരൻ അറസ്റ്റിൽ
കുന്ദമംഗലത്ത് ലഹരി ഇടപാട് തടയാൻ ശ്രമിക്കുന്നതിനിടെ യൂത്ത് ലീഗ് നേതാവിൻ്റെ സഹോദരൻ പൊലീസിനെ ആക്രമിച്ചു. സംഭവത്തിൽ പ്രതിയായ പി.കെ. ബുജൈറിനെ കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ബുജൈറിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കും.

നെടുമ്പാശ്ശേരിയിൽ ലഹരി ഗുളികകൾ വിഴുങ്ങി ബ്രസീലിയൻ ദമ്പതികൾ; സംഭവം ഇങ്ങനെ
നെടുമ്പാശ്ശേരിയിൽ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ബ്രസീലിയൻ ദമ്പതികൾ രക്ഷപ്പെടാൻ ശ്രമിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയപ്പോൾ കയ്യിലുണ്ടായിരുന്ന ലഹരി ഗുളികകൾ വിഴുങ്ങി. 50 ഓളം ഗുളികകളാണ് ഒരാൾ വിഴുങ്ങിയത്.

യൂട്യൂബർ റിൻസി മുംതാസിൻ്റെ ലഹരിവ്യാപാരം: സിനിമാ ബന്ധങ്ങളുണ്ടെന്ന് കണ്ടെത്തൽ
എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിൻസി മുംതാസിൻ്റെ ലഹരിവ്യാപാരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ഉപഭോക്താക്കളുമായുള്ള ഇടപാടുകൾ വാട്സാപ്പ് വഴിയായിരുന്നു. ഏകദേശം 750 വാട്സാപ്പ് ഗ്രൂപ്പുകൾ ഇതിനായി ഉപയോഗിച്ചിരുന്നു, സിനിമാ മേഖലയിലുള്ളവർക്കും ലഹരി എത്തിച്ചിരുന്നതായി കണ്ടെത്തി.

ഡാർക്ക് നെറ്റ് ലഹരി കേസ്: കച്ചവടം തുടങ്ങിയത് താനെന്ന് മുഖ്യപ്രതി എഡിസൺ
ഡാർക്ക് നെറ്റ് വഴി ലഹരി കച്ചവടം ആരംഭിച്ചത് താനാണെന്ന് മുഖ്യപ്രതി എഡിസൺ ബാബുവിന്റെ മൊഴി. അവസാനമായി 25 കോടി രൂപയുടെ ലഹരിമരുന്ന് എത്തിച്ച് രാജ്യമെമ്പാടും വിതരണം ചെയ്യാനായിരുന്നു ഇവരുടെ പദ്ധതി. ലഹരി വിൽപ്പനയിലൂടെ ഉണ്ടാക്കിയ ക്രിപ്റ്റോ കറൻസി ഇടപാടുകൾ പരിശോധിക്കാൻ വിദഗ്ധരുടെ സഹായം തേടാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം.

മയക്കുമരുന്ന് കേസ്: നടൻമാരായ ശ്രീകാന്തിനും കൃഷ്ണയ്ക്കും ഉപാധികളോടെ ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി
മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻമാരായ ശ്രീകാന്തിനും കൃഷ്ണയ്ക്കും മദ്രാസ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. 10,000 രൂപയുടെ സ്വന്തം ജാമ്യത്തിലും അതേ തുകയ്ക്കുള്ള രണ്ട് ആൾജാമ്യത്തിലുമാണ് ഇവരെ വിട്ടയച്ചത്. ദിവസവും അന്വേഷണ ഉദ്യോഗസ്ഥര്ക്ക് മുന്നില് ഹാജരാവാനും കോടതി നിര്ദേശിച്ചു.

ഡാർക്ക് വെബ് മയക്കുമരുന്ന് കേസ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ എൻസിബി
ഡാർക്ക് വെബ് വഴി മയക്കുമരുന്ന് കടത്തിയ കേസിൽ അറസ്റ്റിലായവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ തീരുമാനിച്ചു. എൻസിബി അറസ്റ്റ് ചെയ്ത മൂവാറ്റുപുഴ സ്വദേശി എഡിസൺ, കൂട്ടാളി അരുൺ തോമസ്, ഇടുക്കിയിലെ റിസോർട്ട് ഉടമകളായ ദമ്പതികൾ എന്നിവരുടെ സ്വത്തുക്കളും നിക്ഷേപവും കണ്ടുകെട്ടും. പ്രതികളുടെ വിവിധ പണമിടപാട് സ്ഥാപനങ്ങളിലെ അക്കൗണ്ടുകൾ എൻസിബി മരവിപ്പിച്ചു.

ഡാർക്ക് വെബ് മയക്കുമരുന്ന് കേസ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ എൻസിബി
ഡാർക്ക് വെബ് വഴി കോടികളുടെ മയക്കുമരുന്ന് കടത്തിയ കേസിൽ പ്രതികളുടെ സ്വത്ത് വകകൾ കണ്ടുകെട്ടാൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നടപടി തുടങ്ങി. അറസ്റ്റിലായവരുടെ സ്വത്തുക്കളും നിക്ഷേപങ്ങളും കണ്ടുകെട്ടുന്നതിനുള്ള തീരുമാനത്തിലാണ് അധികൃതർ. എൻസിബി ആദ്യം അറസ്റ്റ് ചെയ്ത എഡിസൺ ആണ് ഇന്ത്യയിലെ പ്രധാന മയക്കുമരുന്ന് ശൃംഖലയായ കെറ്റാ മെലോണിന്റെ തലവനെന്ന് കണ്ടെത്തിയിരുന്നു.

ഡാർക്ക് വെബ് മയക്കുമരുന്ന് കേസ്: എൻസിബി കസ്റ്റഡിയിൽ വാങ്ങും; തലവൻ എഡിസൺ കെറ്റാ മെലോൺ
ഡാർക്ക് വെബ് വഴി മയക്കുമരുന്ന് വിറ്റ കേസിൽ എൻസിബി അറസ്റ്റ് ചെയ്ത മൂവാറ്റുപുഴ സ്വദേശി എഡിസൺ കെറ്റാ മെലോൺ പ്രധാന കണ്ണിയെന്ന് കണ്ടെത്തൽ. സാംബഡയിൽ നിന്നാണ് ഡാർക്ക് വെബിലെ മയക്കുമരുന്ന് വ്യാപാര സാധ്യത എഡിസൺ തിരിച്ചറിഞ്ഞത്. 14 മാസത്തിനിടെ 600 തവണയിലധികം മയക്കുമരുന്ന് ഇടപാട് നടന്നതായി എൻസിബി കണ്ടെത്തി.

ലഹരി കേസിൽ നടൻ കൃഷ്ണയെ കസ്റ്റഡിയിലെടുത്ത് പോലീസ്; സിനിമാ മേഖലയിൽ വീണ്ടും ലഹരി വേട്ട
തമിഴ് സിനിമാ മേഖലയിൽ ലഹരിമരുന്ന് ഉപയോഗം വ്യാപകമാകുന്നു എന്ന വിവരത്തെ തുടർന്ന് പോലീസ് അന്വേഷണം ശക്തമാക്കി. നടൻ ശ്രീകാന്തിന്റെ അറസ്റ്റിന് പിന്നാലെ നടൻ കൃഷ്ണയെയും കസ്റ്റഡിയിലെടുത്തു. സിനിമാ നിർമ്മാതാവ് പ്രസാദിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മയക്കുമരുന്ന് കേസിൽ തമിഴ് നടൻ കൃഷ്ണ അറസ്റ്റിൽ
മയക്കുമരുന്ന് കേസിൽ തമിഴ് നടൻ കൃഷ്ണയെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. 20 മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൃഷ്ണയുടെ സുഹൃത്ത് കെവിനും അറസ്റ്റിലായിട്ടുണ്ട്.

ലഹരി കേസിൽ തമിഴ്, തെലുങ്ക് നടൻ ശ്രീകാന്ത് അറസ്റ്റിൽ
ചെന്നൈയിൽ ലഹരി കേസിൽ തമിഴ്, തെലുങ്ക് നടൻ ശ്രീകാന്ത് അറസ്റ്റിലായി. ബാറിലെ അടിപിടിക്കേസില് അറസ്റ്റിലായ എഐഎഡിഎംകെ നേതാവില് നിന്നാണ് ശ്രീകാന്ത് ലഹരിമരുന്ന് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചത്. നടന് കൊക്കെയ്ന് വാങ്ങി ഉപയോഗിച്ചുവെന്നാണ് സംശയം.

കാസർഗോഡ് മയക്കുമരുന്ന് കേസ്: ഒളിവിൽ പോയ പ്രതികൾ പിടിയിൽ
കാസർഗോഡ് മയക്കുമരുന്ന് കേസിൽ ഒളിവിൽ പോയ പ്രതികളായ ഷാജഹാൻ അബൂബക്കർ, നൗഷാദ് പി.എം എന്നിവരെ പോലീസ് പിടികൂടി. ഏപ്രിൽ മാസത്തിൽ ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ നിരോധിത ലഹരിമരുന്നുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഷാജഹാനെ മംഗലാപുരത്തും, നൗഷാദിനെ ഗോവയിൽ നിന്നുമാണ് പിടികൂടിയത്.