Drug Case

ഡാർക്ക് വെബ് മയക്കുമരുന്ന് കേസ്: മുഖ്യ സൂത്രധാരൻ കൊച്ചി വാഴക്കാല സ്വദേശി; എൻസിബി അന്വേഷണം ഓസ്ട്രേലിയയിലേക്ക്
ഡാർക്ക് വെബ് വഴി മയക്കുമരുന്ന് കടത്തിയ കേസിൽ മുഖ്യ സൂത്രധാരൻ ഓസ്ട്രേലിയയിൽ ഒളിവിൽ കഴിയുന്ന കൊച്ചി വാഴക്കാല സ്വദേശിയാണെന്ന് എൻസിബി കണ്ടെത്തി. ഇയാളെ നാട്ടിലെത്തിക്കാൻ എൻസിബി നിയമനടപടികൾ ആരംഭിച്ചു. ലഹരി വിൽപ്പനയിലൂടെ ലഭിക്കുന്ന പണം ബിറ്റ്കോയിനാക്കി മാറ്റുന്നത് കള്ളപ്പണം വെളുപ്പിക്കാൻ സഹായിക്കുമെന്നും കരുതുന്നു.

ലഹരി കേസ്: ഫിറോസിൻ്റെ സഹോദരൻ ബുജൈറിൻ്റെ ജാമ്യഹർജി ഇന്ന് കോടതിയിൽ
ലഹരി പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പി കെ ഫിറോസിൻ്റെ സഹോദരൻ പി കെ ബുജൈറിൻ്റെ ജാമ്യ ഹർജി ഇന്ന് കോഴിക്കോട് ജില്ല കോടതി പരിഗണിക്കും. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ബുജൈർ ജില്ല കോടതിയെ സമീപിച്ചത്. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

ലഹരി കേസ്: ബുജൈർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്
ലഹരി പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പികെ ബുജൈർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസിൻ്റെ സഹോദരനാണ് ഇയാൾ. ബുജൈറിൻ്റെ ഫോൺ ഫോറൻസിക് ലാബിലേക്ക് അയക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

ഫിറോസിൻ്റെ സഹോദരൻ ലഹരി കേസിൽ; ഫിറോസും ലീഗും മറുപടി പറയണമെന്ന് കെ.ടി. ജലീൽ
യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിൻ്റെ സഹോദരൻ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംഭവത്തിൽ സി.പി.ഐ.എം നേതാവ് കെ.ടി. ജലീൽ പ്രതികരിച്ചു. ലഹരി കേസിൽ ഫിറോസും മുസ്ലിം ലീഗും മറുപടി പറയണമെന്ന് ജലീൽ ആവശ്യപ്പെട്ടു. നിരവധി ചെറുപ്പക്കാരെ മയക്കുമരുന്നിന്റെ വലയിലാക്കിയെന്നും ഫിറോസ് അറിഞ്ഞിട്ടും പൊലീസിന് വിവരം നൽകിയില്ലെന്നും ജലീൽ ആരോപിച്ചു.

യൂത്ത് ലീഗ് നേതാവിൻ്റെ സഹോദരൻ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി പൊലീസ് കണ്ടെത്തൽ
യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിൻ്റെ സഹോദരൻ പി.കെ. ബുജൈർ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് പോലീസ് അറിയിച്ചു. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ റിയാസുമായി പലതവണ ഇയാൾ മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്നതായും ബുജൈർ സമ്മതിച്ചിട്ടുണ്ട്. നിലവിൽ പൊലീസിനെ ആക്രമിച്ച കേസിൽ ബുജൈർ 14 ദിവസത്തെ റിമാൻഡിലാണ്.

ലഹരി കേസിൽ സഹോദരൻ അറസ്റ്റിലായ സംഭവം; പ്രതികരണവുമായി പി.കെ. ഫിറോസ്
ലഹരി കേസിൽ സഹോദരൻ അറസ്റ്റിലായ സംഭവത്തിൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പ്രതികരിച്ചു. കേസിൽ ഇടപെടില്ലെന്നും തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണമെന്നും ഫിറോസ് പറഞ്ഞു. പൊലീസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഹോദരൻ ലഹരി കേസിൽ അറസ്റ്റിലായ സംഭവം; ഫിറോസ് രാജി വെക്കണമെന്ന് ബിനീഷ് കോടിയേരി
പി.കെ. ഫിറോസിൻ്റെ സഹോദരൻ ലഹരി കേസിൽ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി ബിനീഷ് കോടിയേരി. ഫിറോസ് രാജി വെച്ച് മാതൃക കാണിക്കണമെന്നും, ജുബൈറും ഫിറോസും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടോയെന്നും ബിനീഷ് ചോദിച്ചു. ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് നടന്ന പരിശോധനക്കിടെയാണ് പി.കെ. ബുജൈർ പിടിയിലായത്.

ലഹരി ഇടപാടിനിടെ പൊലീസിനെ ആക്രമിച്ച യൂത്ത് ലീഗ് നേതാവിൻ്റെ സഹോദരൻ അറസ്റ്റിൽ
കുന്ദമംഗലത്ത് ലഹരി ഇടപാട് തടയാൻ ശ്രമിക്കുന്നതിനിടെ യൂത്ത് ലീഗ് നേതാവിൻ്റെ സഹോദരൻ പൊലീസിനെ ആക്രമിച്ചു. സംഭവത്തിൽ പ്രതിയായ പി.കെ. ബുജൈറിനെ കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ബുജൈറിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കും.

നെടുമ്പാശ്ശേരിയിൽ ലഹരി ഗുളികകൾ വിഴുങ്ങി ബ്രസീലിയൻ ദമ്പതികൾ; സംഭവം ഇങ്ങനെ
നെടുമ്പാശ്ശേരിയിൽ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ബ്രസീലിയൻ ദമ്പതികൾ രക്ഷപ്പെടാൻ ശ്രമിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയപ്പോൾ കയ്യിലുണ്ടായിരുന്ന ലഹരി ഗുളികകൾ വിഴുങ്ങി. 50 ഓളം ഗുളികകളാണ് ഒരാൾ വിഴുങ്ങിയത്.

യൂട്യൂബർ റിൻസി മുംതാസിൻ്റെ ലഹരിവ്യാപാരം: സിനിമാ ബന്ധങ്ങളുണ്ടെന്ന് കണ്ടെത്തൽ
എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിൻസി മുംതാസിൻ്റെ ലഹരിവ്യാപാരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ഉപഭോക്താക്കളുമായുള്ള ഇടപാടുകൾ വാട്സാപ്പ് വഴിയായിരുന്നു. ഏകദേശം 750 വാട്സാപ്പ് ഗ്രൂപ്പുകൾ ഇതിനായി ഉപയോഗിച്ചിരുന്നു, സിനിമാ മേഖലയിലുള്ളവർക്കും ലഹരി എത്തിച്ചിരുന്നതായി കണ്ടെത്തി.

ഡാർക്ക് നെറ്റ് ലഹരി കേസ്: കച്ചവടം തുടങ്ങിയത് താനെന്ന് മുഖ്യപ്രതി എഡിസൺ
ഡാർക്ക് നെറ്റ് വഴി ലഹരി കച്ചവടം ആരംഭിച്ചത് താനാണെന്ന് മുഖ്യപ്രതി എഡിസൺ ബാബുവിന്റെ മൊഴി. അവസാനമായി 25 കോടി രൂപയുടെ ലഹരിമരുന്ന് എത്തിച്ച് രാജ്യമെമ്പാടും വിതരണം ചെയ്യാനായിരുന്നു ഇവരുടെ പദ്ധതി. ലഹരി വിൽപ്പനയിലൂടെ ഉണ്ടാക്കിയ ക്രിപ്റ്റോ കറൻസി ഇടപാടുകൾ പരിശോധിക്കാൻ വിദഗ്ധരുടെ സഹായം തേടാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം.

മയക്കുമരുന്ന് കേസ്: നടൻമാരായ ശ്രീകാന്തിനും കൃഷ്ണയ്ക്കും ഉപാധികളോടെ ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി
മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻമാരായ ശ്രീകാന്തിനും കൃഷ്ണയ്ക്കും മദ്രാസ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. 10,000 രൂപയുടെ സ്വന്തം ജാമ്യത്തിലും അതേ തുകയ്ക്കുള്ള രണ്ട് ആൾജാമ്യത്തിലുമാണ് ഇവരെ വിട്ടയച്ചത്. ദിവസവും അന്വേഷണ ഉദ്യോഗസ്ഥര്ക്ക് മുന്നില് ഹാജരാവാനും കോടതി നിര്ദേശിച്ചു.