Drowning

പാലക്കാട് കുളത്തിൽ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു
പാലക്കാട് കല്ലടിക്കോട് മൂന്നേക്കർ പ്രദേശത്ത് മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. രാധിക, പ്രതീഷ്, പ്രദീപ് എന്നിവരാണ് മരിച്ച കുട്ടികൾ. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.

പാലക്കാട് ആളിയാർ ഡാമിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
പാലക്കാട് ആളിയാർ ഡാമിൽ മൂന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ചെന്നൈയിലെ സ്വകാര്യ കോളജ് വിദ്യാർത്ഥികളാണ് മരിച്ചത്. വിനോദയാത്രക്കിടെയാണ് അപകടം.

വയനാട്ടിൽ യുവാവ് കബനിപ്പുഴയിൽ മുങ്ങിമരിച്ചു
വയനാട് കബനിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പെരിക്കല്ലൂർ സ്വദേശി ജിതിൻ (26) ആണ് മരിച്ചത്. ബാംഗ്ലൂരിൽ ജോലി ചെയ്തിരുന്ന ജിതിൻ അവധിക്കാലം ചെലവഴിക്കാൻ നാട്ടിൽ എത്തിയതായിരുന്നു.

ഇടുക്കിയിൽ നാലുവയസ്സുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു
കാന്തല്ലൂർ പെരുമലയിൽ വെള്ളക്കെട്ടിൽ വീണ് നാലു വയസ്സുകാരൻ മരിച്ചു. രാമരാജ്- രാജേശ്വരി ദമ്പതികളുടെ മകൻ ശരവണ ശ്രീയാണ് മരിച്ചത്. മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കളമശ്ശേരിയിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു
കളമശ്ശേരി മഞ്ഞുമ്മൽ ആറാട്ടുകടവിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. ഇടുക്കി തൂക്കുപാലം സ്വദേശികളായ വിബിനും അഭിജിത്തുമാണ് മരിച്ചത്. അഞ്ചംഗ സംഘത്തോടൊപ്പം കുളിക്കാനെത്തിയ ഇരുവരും സ്കേറ്റിംഗ് ഇൻസ്ട്രക്ടർമാരാണ്.

പഴയന്നൂർ ചീരക്കുഴി ഡാമിൽ കുട്ടി മുങ്ങിമരിച്ചു
പഴയന്നൂർ ചീരക്കുഴി ഡാമിൽ കുളിക്കാനിറങ്ങിയ പന്ത്രണ്ടുവയസ്സുകാരൻ മുങ്ങിമരിച്ചു. കൂട്ടുകാരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിശ്വജിത്ത് എന്ന കുട്ടി ഒഴുക്കിൽപ്പെട്ടത്. മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കക്കാടംപൊയിലിൽ ഏഴുവയസ്സുകാരൻ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു
കക്കാടംപൊയിലിലെ റിസോർട്ടിലെ നീന്തൽക്കുളത്തിൽ ഏഴുവയസ്സുകാരൻ മുങ്ങിമരിച്ചു. മലപ്പുറം പഴമള്ളൂർ സ്വദേശിയായ അഷ്മിലാണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.

രണ്ടര വയസ്സുകാരി തോട്ടിൽ വീണ് മരിച്ചു
എറണാകുളം വടക്കൻ പറവൂരിൽ രണ്ടര വയസ്സുകാരിയായ കുഞ്ഞ് തോട്ടിൽ വീണ് മരിച്ചു. വീടിനോട് ചേർന്നുള്ള തോട്ടിലാണ് അപകടം. ഉച്ചയ്ക്ക് രണ്ട് മണിയോടെ കളിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു.

പത്തനംതിട്ടയിൽ പതിനഞ്ചുകാരി പുഴയിൽ മുങ്ങിമരിച്ചു
വലഞ്ചുഴിയിലെ അച്ഛൻകോവിലാറ്റിൽ പതിനഞ്ചുകാരി മുങ്ങിമരിച്ചു. അഴൂർ സ്വദേശിനിയായ ആവണി പിതാവിനൊപ്പം നടക്കുമ്പോൾ നടപ്പാലത്തിൽ നിന്ന് കാൽ വഴുതി വീഴുകയായിരുന്നു. രാത്രി വൈകിയാണ് മൃതദേഹം കണ്ടെത്തിയത്.

അടിമലത്തുറ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മരിച്ചു; ഒരാളെ കാണാതായി
വിഴിഞ്ഞം അടിമലത്തുറയിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് കോളജ് വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു, മറ്റൊരാളെ കാണാതായി. ജീവൻ (25) ആണ് മരിച്ചത്, ശ്രീപാർത്ഥ സാരഥി (21)യെ കാണാതായി. കാഞ്ഞിരംകുളം ഗവ. കെഎൻഎം ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർത്ഥികളാണ് ഇരുവരും.

പല്ലനയാറ്റിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
ആലപ്പുഴയിലെ പല്ലനയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. തോട്ടപ്പള്ളി മലങ്കര എൻഎസ്എസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് മരിച്ചത്. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.

ട്രെയിൻ അപകടത്തിൽ രണ്ട് മരണം; മലയാറ്റൂരിൽ അച്ഛനും മകനും മുങ്ങിമരിച്ചു
തിരുവനന്തപുരത്ത് വ്യത്യസ്ത ട്രെയിൻ അപകടങ്ങളിൽ രണ്ട് സ്ത്രീകൾ മരിച്ചു. മലയാറ്റൂരിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. ചിറയിൻകീഴിലും വർക്കലയിലുമാണ് ട്രെയിൻ അപകടങ്ങൾ നടന്നത്.