Droupadi Murmu

റഫാൽ യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപതി മുർമു; ചരിത്ര നേട്ടം
ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു ഹരിയാനയിലെ അംബാല വ്യോമതാവളത്തിൽ നിന്ന് റഫാൽ യുദ്ധവിമാനത്തിൽ പറന്നു. റഫാലിൽ പറക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതിയായി അവർ ചരിത്രം കുറിച്ചു. 30 മിനിറ്റോളം നീണ്ട യാത്രയിൽ വ്യോമസേനയുടെ പ്രതിരോധശേഷിയും റഫാൽ വിമാനത്തിന്റെ കഴിവും രാഷ്ട്രപതി അടുത്തറിഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയത്തെ പ്രശംസിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു
കൊച്ചി സെൻ്റ് തെരേസാസ് കോളജ് ശതാബ്ദി ആഘോഷത്തിൽ ദേശീയ വിദ്യാഭ്യാസ നയത്തെ രാഷ്ട്രപതി ദ്രൗപതി മുർമു പ്രശംസിച്ചു. ഇന്ത്യയെ വിജ്ഞാന രംഗത്തെ സൂപ്പർ പവറാക്കുകയാണ് എൻഇപി ലക്ഷ്യമിടുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. മേയർക്ക് ക്ഷണം ലഭിക്കാത്തതിനെ തുടർന്ന് വിവാദങ്ങൾ ഉടലെടുത്തു.

ഒഡീഷയിൽ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനിയെ സന്ദർശിച്ച് രാഷ്ട്രപതി
ഒഡീഷയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനിയെ രാഷ്ട്രപതി ദ്രൗപതി മുർമു സന്ദർശിച്ചു. 90% പൊള്ളലേറ്റ വിദ്യാർത്ഥിനി ബാലസോറിൽ ചികിത്സയിലാണ്. അധ്യാപകനെതിരെ നൽകിയ ലൈംഗിക അധിക്ഷേപ പരാതി പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമം.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ: സമൂഹത്തിന്റെ സമീപനത്തെ വിമർശിച്ച് രാഷ്ട്രപതി ദ്രൗപദി മുർമ്മു
രാഷ്ട്രപതി ദ്രൗപദി മുർമ്മു സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് ശക്തമായി പ്രതികരിച്ചു. സ്ത്രീകളെ അപമാനിച്ചവർ മാന്യരായി കഴിയുമ്പോൾ ഇരകൾ ഭയന്ന് ജീവിക്കുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യം മാറ്റാൻ സർക്കാരും നിയമ സംവിധാനവും പൊലീസും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് രാഷ്ട്രപതി ആവശ്യപ്പെട്ടു.

രാഷ്ട്രപതി ഭവനിലെ പ്രധാന ഹാളുകളുടെ പേരുകൾ മാറ്റി; വിവാദം
രാഷ്ട്രപതി ദ്രൗപതി മുർമു രാഷ്ട്രപതി ഭവനിലെ പ്രധാന ഹാളുകളുടെ പേരുകൾ മാറ്റി ഉത്തരവിറക്കി. ദർബാർ ഹാളിന് ഗണതന്ത്ര മണ്ഡപ് എന്നും അശോക് ഹാളിന് അശോക് മണ്ഡപ് എന്നുമാണ് ...

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ പാർലമെന്റ് അഭിസംബോധന: പ്രതീക്ഷകളും പ്രതിഷേധങ്ങളും
പാർലമെന്റിനെ അഭിസംബോധന ചെയ്ത രാഷ്ട്രപതി ദ്രൗപതി മുർമു പുതിയ അംഗങ്ങൾക്ക് ആശംസകൾ നേർന്നുകൊണ്ടാണ് തന്റെ പ്രസംഗം ആരംഭിച്ചത്. വ്യക്തമായ ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തിലെത്തിയ സർക്കാർ 140 ...




