Drone Show

ഓണാഘോഷത്തിന് ആകാശവിരുന്നൊരുക്കി ഡ്രോൺ ഷോ

നിവ ലേഖകൻ

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഡ്രോൺ ഷോ ശ്രദ്ധേയമായി. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന് മുകളിൽ 250 അടി ഉയരത്തിൽ ആയിരത്തോളം ഡ്രോണുകൾ ഉപയോഗിച്ച് ലൈറ്റ് ഷോ നടത്തി. മുഖ്യമന്ത്രിയുടെ മുഖവും വിഴിഞ്ഞം തുറമുഖത്തിന്റെ ദൃശ്യങ്ങളുമെല്ലാം ആകാശത്ത് പതിഞ്ഞത് കാണികൾക്ക് കൗതുകമായി.