കേരള സ്കൂൾ കലോത്സവ വേദികളിൽ ഡ്രോൺ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ജഡ്ജിമാരുടെ തലയ്ക്ക് മുകളിലൂടെ ഡ്രോണുകൾ പറക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. എന്നാൽ കലോത്സവത്തിന് മികച്ച പങ്കാളിത്തമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു.