യുഎഇയിൽ വ്യക്തിഗത ഡ്രോൺ ഉപയോഗത്തിനുള്ള വിലക്ക് ഭാഗികമായി നീക്കി. എന്നാൽ ദുബായിൽ വിലക്ക് തുടരുമെന്ന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. പകൽ സമയത്തും നല്ല കാലാവസ്ഥയിലും മാത്രമേ ഡ്രോണുകൾ പറത്താവൂ എന്ന നിബന്ധനയോടെയാണ് വിലക്ക് നീക്കിയത്.