Driverless Taxis

നിവ ലേഖകൻ
ദുബായിൽ അടുത്ത വർഷം മുതൽ ഡ്രൈവറില്ലാ ടാക്സികൾ പൂർണ്ണതോതിൽ പുറത്തിറക്കുന്നു. ഇതിനായുള്ള പരീക്ഷണങ്ങൾക്ക് തുടക്കമിടാൻ ദുബായ് ആർ.ടി.എയും പോണി എ.ഐയും കൈകോർക്കുന്നു. റോഡുകളിലെ മാറ്റങ്ങൾ, വ്യത്യസ്ത കാലാവസ്ഥ, പകൽ, രാത്രി എന്നിങ്ങനെയുള്ള സാഹചര്യങ്ങളിലെ മാറ്റങ്ങൾ എന്നിവ സ്വയം നിയന്ത്രിക്കാൻ കഴിയുന്ന സാങ്കേതികവിദ്യ വാഹനങ്ങളിൽ സജ്ജമാക്കും. ഈ സഹകരണത്തിലൂടെ റോബോ ടാക്സി സേവനം കൂടുതൽ മെച്ചപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ.|

ഡ്രൈവറില്ലാ ടാക്സികൾ: ദുബായ് 2026 ലക്ഷ്യമിടുന്നു
നിവ ലേഖകൻ
2026 ഓടെ ദുബായിൽ കൂടുതൽ ഡ്രൈവറില്ലാ ടാക്സികൾ നിരത്തിലിറക്കുമെന്ന് ആർടിഎ. ഈ വർഷം അവസാനത്തോടെ പരീക്ഷണ ഓട്ടം ആരംഭിക്കും. 2030 ഓടെ നഗരത്തിലെ യാത്രകളുടെ 25% ഡ്രൈവറില്ലാ വാഹനങ്ങളിലാക്കി മാറ്റുകയാണ് ലക്ഷ്യം.