Drishyam 3

ദൃശ്യം 3: ഷൂട്ടിംഗ് തീരും മുൻപേ 350 കോടി ക്ലബ്ബിൽ ഇടം നേടി
മോഹൻലാൽ ചിത്രം ദൃശ്യം 3, ഷൂട്ടിംഗ് പൂർത്തിയാകുന്നതിന് മുൻപേ 350 കോടി ക്ലബ്ബിൽ ഇടം നേടി. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ നിർമ്മാതാക്കളായ പനോരമ സ്റ്റുഡിയോസാണ് സിനിമയുടെ ലോകമെമ്പാടുമുള്ള തിയേറ്റർ, ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ത്രില്ലർ സിനിമകളുടെ തലതൊട്ടപ്പനായ ജിത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രം മലയാളി പ്രേക്ഷകർ മാത്രമല്ല, ചൈന, കൊറിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലെ സിനിമാ പ്രേക്ഷകരും ഏറ്റെടുക്കാൻ കാത്തിരിക്കുകയാണ്.

ദൃശ്യം 3 സെറ്റിൽ ലാലേട്ടന് ദാദാ സാഹേബ് പുരസ്കാരത്തിന്റെ സന്തോഷം; ചിത്രം പങ്കുവെച്ച് മീന
ദൃശ്യം 3 എന്ന സിനിമയിൽ, മോഹൻലാലിന് ദാദാ സാഹേബ് പുരസ്കാരം ലഭിച്ച സന്തോഷം സെറ്റിൽ ആഘോഷിച്ചു. ഈ സന്തോഷം നടി മീന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ചിത്രത്തിൽ മോഹൻലാലിന്റെ കൂടെ അഭിനയിക്കുന്നത് ഒരു ബഹുമതിയാണെന്ന് മീന പറഞ്ഞു.

ദൃശ്യം 3-ക്ക് തുടക്കമായി; പൂജ ചടങ്ങുകൾ പൂത്തോട്ട ലോ കോളജിൽ നടന്നു
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ദൃശ്യം 3-യുടെ ചിത്രീകരണം ആരംഭിച്ചു. സിനിമയുടെ പൂജ ചടങ്ങുകൾ പൂത്തോട്ട ലോ കോളജിൽ വെച്ച് നടന്നു. ദൃശ്യം സിനിമകളുടെ ആദ്യ രണ്ട് ഭാഗങ്ങളും പ്രേക്ഷകർ സ്വീകരിച്ചതുപോലെ മൂന്നാം ഭാഗവും സ്വീകരിക്കുമെന്ന് കരുതുന്നതായി മോഹൻലാൽ പൂജ ചടങ്ങിൽ പറഞ്ഞു.

ദൃശ്യം 3 ക്ലൈമാക്സ് പൂര്ത്തിയായി; വെളിപ്പെടുത്തി ജീത്തു ജോസഫ്
ദൃശ്യം 3-യുടെ ക്ലൈമാക്സ് പൂര്ത്തിയാക്കിയതായി സംവിധായകൻ ജീത്തു ജോസഫ് അറിയിച്ചു. മൂവാറ്റുപുഴയിലെ നിര്മ്മല കോളേജില് ഫിലിം ആന്റ് ഡ്രാമ ക്ലബ്ബിന്റെ ഉദ്ഘാടന വേളയിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം. കോളേജിലെ പൂര്വ്വവിദ്യാര്ത്ഥി കൂടിയാണ് ജീത്തു ജോസഫ്.

ദൃശ്യം 3 ഉറപ്പിച്ച് മോഹൻലാൽ; ആരാധകർ ആവേശത്തിൽ
മോഹൻലാൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ദൃശ്യം 3 ഔദ്യോഗികമായി പ്രഖ്യാപിച്ചു. 'പാസ്റ്റ് നെവർ സ്റ്റേ സൈലൻ്റ്' എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. വലിയ ആവേശത്തോടെയാണ് ആരാധകർ ഈ വാർത്ത ഏറ്റെടുത്തിരിക്കുന്നത്.