DrHarrisHasan

Medical Education Department

മെഡിക്കൽ കോളേജിലെ ഉപകരണങ്ങളുടെ കുറവ് പരസ്യമാക്കിയതിൽ വിശദീകരണവുമായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്

നിവ ലേഖകൻ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ കുറവ് പരസ്യമായി ഉന്നയിച്ച യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഹസനോട് വിശദീകരണം തേടിയത് ചട്ടലംഘനം നടത്തിയതിനെ തുടർന്നാണെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്ഥാപനത്തിലെ പ്രശ്നങ്ങൾ പരസ്യമായി പറയുന്നത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് വകുപ്പ് പറയുന്നു. വിശദീകരണം നൽകാൻ ഡോക്ടർക്ക് ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.