Dream11

ഡ്രീം 11 ഇന്ത്യൻ ക്രിക്കറ്റ് ടീം സ്പോൺസർഷിപ്പിൽ നിന്ന് പിന്മാറി; കാരണം ഇതാണ്
ഓൺലൈൻ ഗെയിമിംഗ് ബിൽ പാർലമെന്റ് പാസാക്കിയതിനെ തുടർന്ന് ഡ്രീം 11 ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർ സ്ഥാനത്തുനിന്ന് പിന്മാറി. ബിസിസിഐ സെക്രട്ടറി ദേവജിത് സെയ്കയാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബർ 9ന് ആരംഭിക്കുന്ന ഏഷ്യാ കപ്പിന് മുന്നോടിയായി ബിസിസിഐ പുതിയ സ്പോൺസറെ കണ്ടെത്തും.

ഡ്രീം ഇലവൺ പുറത്ത്; ഇന്ത്യൻ ടീമിന്റെ പുതിയ സ്പോൺസർ ആരാകും?
ഓൺലൈൻ ഗെയിമിംഗ് നിയന്ത്രണ ബിൽ പാസായതിനെ തുടർന്ന് ഡ്രീം ഇലവൻ ഇന്ത്യൻ ടീമിന്റെ സ്പോൺസർഷിപ്പിൽ നിന്ന് പുറത്തായി. പുതിയ സ്പോൺസറെ കണ്ടെത്തേണ്ട വെല്ലുവിളിയാണ് ബിസിസിഐക്ക് മുന്നിലുള്ളത്. ഫിൻടെക് സ്ഥാപനങ്ങളായ സെറോധ, ഏഞ്ചൽ വൺ, ഗ്രോ തുടങ്ങിയവരും റിലയൻസ്, അദാനി ഗ്രൂപ്പ് തുടങ്ങിയ വ്യവസായ ഭീമന്മാരും സ്പോൺസർഷിപ്പിനായി രംഗത്തെത്താൻ സാധ്യതയുണ്ട്.

മണി ഗെയിമിംഗ് നിരോധനം: ഡ്രീം 11 ഉൾപ്പെടെയുള്ള വൻകിട കമ്പനികൾ ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കുന്നു
രാജ്യത്ത് ഓൺലൈൻ മണി ഗെയിമിംഗ് നിരോധിച്ചുകൊണ്ടുള്ള ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. തുടർന്ന് ഡ്രീം 11 ഉൾപ്പെടെയുള്ള പ്രമുഖ ഗെയിമിംഗ് കമ്പനികൾ ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചു. നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷകൾ ലഭിക്കും.

ടീം ഇന്ത്യയുടെ ജേഴ്സി സ്പോൺസർമാർ പ്രതിസന്ധിയിൽ: ഡ്രീം ഇലവൻ വരെ തകർച്ചയിലേക്ക്
ടീം ഇന്ത്യയുടെ ജേഴ്സി സ്പോൺസർമാർ തുടർച്ചയായി സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. ഡ്രീം ഇലവൻ, സഹാറ, സ്റ്റാർ ഇന്ത്യ, ഓപ്പോ, ബൈജൂസ് തുടങ്ങിയ പ്രമുഖ കമ്പനികൾ സ്പോൺസർഷിപ്പ് കാലയളവിൽ പ്രതിസന്ധിയിലായവരിൽ ഉൾപ്പെടുന്നു. ബിസിസിഐയുടെ റെക്കോർഡ് വരുമാനം ഉണ്ടായിട്ടും സ്പോൺസർമാർ തകർച്ചയിലേക്ക് നീങ്ങുന്നത് ശ്രദ്ധേയമാണ്.

ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീമിന്റെ ജേഴ്സി സ്പോൺസർ ഉണ്ടാകുമോ?
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ജേഴ്സി സ്പോൺസർഷിപ്പ് അനിശ്ചിതത്വത്തിൽ തുടരുന്നു. ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന പുതിയ നിയമം പാർലമെന്റ് പാസാക്കിയതാണ് ഇതിന് കാരണം. ഡ്രീം 11ന്റെ സ്പോൺസർഷിപ്പ് റദ്ദാക്കുമോ എന്ന് ഉറ്റുനോക്കുകയാണ്.