കോഴിക്കോട് കോവൂരിൽ ഓടയിൽ വീണു കാണാതായ ശശിക്കായുള്ള തിരച്ചിൽ ഇന്ന് രാവിലെ ഏഴു മണിക്ക് പുനരാരംഭിക്കും. കനത്ത മഴയിൽ നിറഞ്ഞൊഴുകിയ ഓടയിലാണ് അപകടം നടന്നത്. നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.