എറണാകുളം നെടുമ്പാശ്ശേരിയിലെ ഫാം ഹൗസിൽ ഡോ. ജോർജ് പി. അബ്രഹാമിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ലേക്ഷോർ ആശുപത്രിയിലെ സീനിയർ സർജനായിരുന്നു അദ്ദേഹം. 2500 ലധികം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.