Dr. Biju

ഡോ. ബിജുവിന്റെ ‘പപ്പ ബുക്ക’ ഓസ്കറിലേക്ക്
ഡോ. ബിജുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ "പപ്പ ബുക്ക" ഓസ്കർ പുരസ്കാര മത്സരത്തിൽ രാജ്യാന്തര ഫീച്ചർ ഫിലിം വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എൻട്രിയായിട്ടാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. പപ്പുവ ന്യൂ ഗിനി-ഇന്ത്യ സംയുക്ത നിർമ്മാണത്തിലുള്ള ഈ സിനിമയ്ക്ക്, ഓസ്കറിൽ ഒരു പസഫിക് രാഷ്ട്രത്തിന്റെ സിനിമ എന്ന പ്രത്യേകതയുമുണ്ട്.

ഡോ. ബിജുവിന്റെ ‘പപ്പ ബുക്ക’ ഓസ്കാറിലേക്ക്
ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക' എന്ന സിനിമ 2026-ലെ ഓസ്കാർ പുരസ്കാരത്തിനായി പപ്പുവ ന്യൂ ഗിനിയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടു. പപ്പുവ ന്യൂ ഗിനിയും ഇന്ത്യയും സംയുക്തമായി നിർമ്മിച്ച ഈ സിനിമ മികച്ച അന്താരാഷ്ട്ര സിനിമ വിഭാഗത്തിലാണ് മത്സരിക്കുന്നത്. ഇതാദ്യമായാണ് പപ്പുവ ന്യൂ ഗിനി ഒരു സിനിമയെ ഓസ്കാറിന് ഔദ്യോഗികമായി സമർപ്പിക്കുന്നത്.

മുത്തങ്ങ ഭൂസമരം സിനിമയാക്കിയതിന് നരിവേട്ട ടീമിന് അഭിനന്ദനങ്ങളുമായി ഡോ. ബിജു
'നരിവേട്ട' സിനിമ മുത്തങ്ങ സമരത്തിന്റെ കഥ പറയുന്നതിലൂടെ ഒരു പ്രധാന സാമൂഹിക വിഷയത്തെ വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവരുന്നു. സിനിമയുടെ സാങ്കേതികപരമായ മികവും ടോവിനോയുടെ അഭിനയവും എടുത്തു പറയേണ്ടതാണ്. ഷാജി പട്ടണം പകർത്തിയ ദൃശ്യങ്ങൾ ഓർമ്മ വരുന്നു, അദ്ദേഹം കൈരളി ചാനലിന് വേണ്ടി നിർണായകമായ ദൃശ്യങ്ങൾ പകർത്തി.