കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ കേന്ദ്ര റെയിൽവേ മന്ത്രാലയം തള്ളിക്കളഞ്ഞു. സാങ്കേതിക പരിശോധനയിൽ കണ്ടെത്തിയ നയൂനതകളുടെ അടിസ്ഥാനത്തിലാണ് നടപടി. റെയിൽവേ മാനദണ്ഡങ്ങൾക്കനുസൃതമായി ഡിപിആർ പരിഷ്കരിച്ച് വീണ്ടും സമർപ്പിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടു.