Donald Trump

ട്രംപിന്റെ ഇറക്കുമതി തീരുവകള് നിയമവിരുദ്ധമെന്ന് അമേരിക്കന് കോടതി
ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച മിക്ക ഇറക്കുമതി തീരുവകളും നിയമവിരുദ്ധമാണെന്ന് അമേരിക്കന് അപ്പീല് കോടതിയുടെ വിധി. അടിയന്തര സാമ്പത്തിക സാഹചര്യത്തിലാണ് താരിഫുകൾ പ്രഖ്യാപിച്ചതെന്ന ട്രംപിന്റെ വാദവും കോടതി തള്ളി. കോടതിയുടെ കണ്ടെത്തലുകളെ ട്രംപ് തള്ളിക്കളഞ്ഞു, ഇത് അമേരിക്കയെ ദുർബലപ്പെടുത്തുമെന്നും കൂട്ടിച്ചേർത്തു.

കമല ഹാരിസിന്റെ സുരക്ഷ റദ്ദാക്കി ട്രംപ്
യുഎസ് മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ സീക്രട്ട് സർവീസ് സുരക്ഷ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കി. ജോ ബൈഡൻ തന്റെ കാലാവധി തീരും മുൻപ് കമല ഹാരിസിന് ഏർപ്പെടുത്തിയ സുരക്ഷയാണ് റദ്ദാക്കിയിരിക്കുന്നത്. കമല ഹാരിസിനായുള്ള എല്ലാ സുരക്ഷാ നടപടികളും സെപ്റ്റംബർ ഒന്ന് മുതൽ നിർത്തലാക്കാൻ സീക്രട്ട് സർവീസിന് ട്രംപ് നിർദേശം നൽകി.

ട്രംപിന്റെ കോളുകൾക്ക് മറുപടി നൽകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി; നാല് തവണ വിളിച്ചിട്ടും പ്രതികരണമില്ല
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫോൺ വിളികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചില്ലെന്ന് റിപ്പോർട്ടുകൾ. നാല് തവണ ട്രംപ് വിളിച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോൺ കോളിനോട് പ്രതികരിച്ചില്ലെന്നാണ് റിപ്പോർട്ട്. ഇന്ത്യക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ അധികതീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചയ്ക്ക് ആഗ്രഹമുണ്ടെന്ന് ട്രംപ്
ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. സൗത്ത് കൊറിയയുടെ പുതിയ പ്രസിഡന്റ് ലീ ജെ മ്യുങ്ങിനെ വൈറ്റ് ഹൗസിൽ സ്വീകരിക്കുന്ന വേളയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിമ്മുമായി നല്ല ബന്ധമാണുള്ളതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ട്രംപിന് ആശ്വാസം; ബിസിനസ് വഞ്ചനാക്കേസിലെ പിഴ റദ്ദാക്കി
ബിസിനസ് വഞ്ചനാക്കേസിൽ ഡൊണാൾഡ് ട്രംപിന് കീഴ്ക്കോടതി ചുമത്തിയ പിഴ ന്യൂയോർക്ക് അപ്പീൽ കോടതി റദ്ദാക്കി. ട്രംപിന്റെ സ്വത്തുക്കൾ പെരുപ്പിച്ച് കാണിച്ചുവെന്നാരോപിച്ച് ചുമത്തിയ 500 ദശലക്ഷം ഡോളറിന്റെ പിഴയാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. അമേരിക്കയുടെ വിജയം എന്നാണ് ഈ വിധി കേട്ടതിന് ശേഷം ട്രംപ് പ്രതികരിച്ചത്.

സമാധാന ശ്രമങ്ങൾക്ക് ട്രംപിന് നന്ദി അറിയിച്ച് സെലെൻസ്കി
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമാധാന ശ്രമങ്ങൾക്ക് നന്ദി അറിയിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെയും യൂറോപ്പിന്റെയും സഹായം ആവശ്യമാണെന്നും ത്രിരാഷ്ട്ര സമാധാന ചർച്ചകൾക്ക് യുക്രെയ്ൻ തയ്യാറാണെന്നും സെലെൻസ്കി ട്രംപിനെ അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും യുദ്ധം അവസാനിപ്പിക്കാൻ താൽപ്പര്യമുണ്ടെന്ന് ട്രംപ് അറിയിച്ചു.

യുക്രെയ്ന് നാറ്റോ അംഗത്വം നല്കില്ല; ട്രംപിന്റെ പ്രഖ്യാപനം നിര്ണ്ണായകം
യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇന്ന് കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി യുക്രെയ്ന് നാറ്റോ അംഗത്വം നൽകില്ലെന്നും ക്രൈമിയ തിരികെ ലഭിക്കില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. വിഷയത്തിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ അവരുടെ ആശങ്ക അറിയിച്ചു.

യുദ്ധം അവസാനിപ്പിക്കാൻ ഡൊണെറ്റ്സ്ക് റഷ്യയ്ക്ക് വിട്ടുനൽകണമെന്ന് ട്രംപ്; ആവശ്യം നിരസിച്ച് സെലെൻസ്കി
യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ, ഡൊണെറ്റ്സ്ക് റഷ്യയ്ക്ക് വിട്ടുനൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഡൊണെറ്റ്സ്ക് റഷ്യയ്ക്ക് വിട്ടുനൽകിയാൽ മറ്റു പ്രദേശങ്ങളിലെ മുന്നേറ്റം മരവിപ്പിക്കാമെന്ന് പുടിൻ അറിയിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ, ട്രംപിന്റെ ആവശ്യം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി നിരസിച്ചു.

ട്രംപ്-പുടിൻ ചർച്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റേയും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റേയും ചർച്ചയെ ഇന്ത്യ സ്വാഗതം ചെയ്തു. സമാധാനത്തിനു വേണ്ടിയുള്ള നേതാക്കളുടെ പരിശ്രമം പ്രശംസനീയമെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അലാസ്ക ഉച്ചകോടിയിലെ പുരോഗതിയെ ഇന്ത്യ അഭിനന്ദിക്കുന്നതായും പ്രസ്താവനയിൽ പറയുന്നു.

ചൈനയ്ക്ക് ട്രംപിന്റെ ഇളവ്; അധിക നികുതി 90 ദിവസത്തേക്ക് മരവിപ്പിച്ചു
ചൈനീസ് ഉത്പന്നങ്ങൾക്ക് അധിക നികുതി ചുമത്തുന്നതിൽ ഇളവ് നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾ തുടരുന്നതിനാൽ 90 ദിവസത്തേക്കാണ് നികുതി വർധനവ് താൽക്കാലികമായി നിർത്തിവെച്ചത്. ഇത് വഴി യുഎസ് ഉത്പന്നങ്ങൾക്ക് ചൈന ഈടാക്കുന്ന 10 ശതമാനം നികുതിയിൽ മാറ്റം വരില്ല.

വ്യാപാര തർക്കത്തിൽ അയഞ്ഞ് അമേരിക്ക; ഇന്ത്യയുമായുള്ള ചർച്ചക്ക് തയ്യാറെന്ന് സൂചന
വ്യാപാര തർക്കത്തിൽ അമേരിക്കയുടെ നിലപാട് മയപ്പെടുത്തുന്നു. ഇന്ത്യ തങ്ങളുടെ തന്ത്രപരമായ മുഖ്യ പങ്കാളിയായി തുടരുമെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് അറിയിച്ചു. റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിലുള്ള ആശങ്കയാണ് ട്രംപ് പങ്കുവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ വേണ്ടെന്ന് ട്രംപ്; റഷ്യൻ എണ്ണ ഇറക്കുമതി തുടരുമെന്ന് ഇന്ത്യ
അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ താൽക്കാലികമായി നിർത്തിവച്ച് ഇന്ത്യ. തീരുവ വിഷയത്തിൽ തീരുമാനമാകുന്നതുവരെ ചർച്ചകൾ വേണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇന്ത്യ തുടർന്നും സഹകരിക്കും. ഓഗസ്റ്റ് അവസാനവാരം നടക്കാനിരുന്ന അമേരിക്കൻ സംഘത്തിന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കിയേക്കും.