Donald Trump

ട്രംപിന്റെ ലണ്ടൻ സന്ദർശനം: കനത്ത സുരക്ഷയിൽ കൂടിക്കാഴ്ചകൾക്ക് തുടക്കം
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ലണ്ടൻ സന്ദർശനം ആരംഭിച്ചു. സ്റ്റാൻസ്റ്റെഡ് വിമാനത്താവളത്തിൽ ട്രംപിന് സ്വീകരണം നൽകി. ചാൾസ് രാജാവ്, കിയർ സ്റ്റാർമർ എന്നിവരുമായി ട്രംപ് കൂടിക്കാഴ്ച നടത്തും.

ട്രംപിന്റെ ജന്മദിനാശംസകൾക്ക് നന്ദി പറഞ്ഞ് മോദി; ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഡോണൾഡ് ട്രംപിന്റെ ജന്മദിനാശംസ. ഫോണിലൂടെയാണ് ട്രംപ് ആശംസ അറിയിച്ചത്. ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുത്തുന്നതിനും യുക്രെയ്ൻ സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള പിന്തുണയെക്കുറിച്ചും ചർച്ച ചെയ്തു. ഇന്ത്യ-യുഎസ് ബന്ധം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് മോദി മറുപടി നൽകി.

ഖത്തറിനെ ഇനി ആക്രമിക്കില്ല; ട്രംപിന്റെ വാക്ക്, നെതന്യാഹു ഉറപ്പ് നൽകിയെന്ന് അവകാശവാദം
അമേരിക്ക ഇനി ഖത്തറിനെ ആക്രമിക്കില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉറപ്പ് നൽകിയെന്നും ട്രംപ് അവകാശപ്പെട്ടു. ഖത്തറിനെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെക്കുറിച്ച് നെതന്യാഹു മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും ട്രംപ് ആവർത്തിച്ചു.

ഇന്ത്യക്കെതിരായ ഇരട്ട നികുതിയില് ഉറച്ച് ട്രംപ്; ബന്ധങ്ങളില് വിള്ളലെന്ന് സൂചന
അമേരിക്ക ഇന്ത്യക്ക് ഏർപ്പെടുത്തിയ ഇരട്ട നികുതിയിൽ ഉറച്ചുനിൽക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുന്നതിനാലാണ് നികുതി ഒഴിവാക്കാൻ സാധിക്കാത്തതെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇന്ത്യ-അമേരിക്ക ബന്ധത്തിൽ നികുതി പ്രഖ്യാപനം വിള്ളൽ ഉണ്ടാക്കിയെന്നും ട്രംപ് തുറന്നുപറഞ്ഞു.

ചാർലി കിർക്ക് കൊലക്കേസ്: പ്രതി കസ്റ്റഡിയിലെന്ന് ട്രംപ്
അമേരിക്കൻ പോഡ്കാസ്റ്റർ ചാർലി കിർക്കിന്റെ കൊലപാതകിയെന്ന് സംശയിക്കുന്ന ആളെ കസ്റ്റഡിയിലെടുത്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. യൂട്ടാ വാലി സർവകലാശാല കെട്ടിടത്തിന് മുകളിൽ നിന്നാണ് കിർക്കിന് നേരെ വെടിയുതിർത്തത്. എഫ്ബിഐ പ്രതി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടതിന് പിന്നാലെയാണ് ട്രംപിന്റെ സ്ഥിരീകരണം വരുന്നത്.

ക്വാഡ് ഉച്ചകോടിയിൽ ട്രംപിന്റെ സന്ദർശനത്തിന് സാധ്യത; സൂചന നൽകി യുഎസ് അംബാസഡർ
നവംബറിൽ നടക്കാനിരിക്കുന്ന ക്വാഡ് ഉച്ചകോടിയിൽ ട്രംപിൻ്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നു. നിയുക്ത യുഎസ് അംബാസഡർ സെർജിയോ ഗോർ ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് സൂചന നൽകി. ഇന്ത്യയുടെ നിലപാട് നിർണായകമാണെന്നും ക്വാഡ് നേതാക്കന്മാരുടെ യോഗത്തിൽ പങ്കെടുക്കാൻ ട്രംപ് പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യക്കെതിരെ ട്രംപിന്റെ വ്യാപാര യുദ്ധത്തെ പിന്തുണച്ച് സെലെൻസ്കി
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ തീരുവയെ യുക്രൈൻ പ്രസിഡന്റ് വ്ളോദിമിർ സെലെൻസ്കി പിന്തുണച്ചു. റഷ്യയുമായി വ്യാപാര ബന്ധം പുലർത്തുന്ന രാജ്യങ്ങൾക്കെതിരെ തീരുവ ചുമത്തുന്നത് നല്ല തീരുമാനമാണെന്ന് സെലെൻസ്കി അഭിപ്രായപ്പെട്ടു. റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ മധ്യസ്ഥ ചർച്ചകൾക്ക് തയ്യാറെടുക്കുന്നതിനിടെയാണ് സെലെൻസ്കിയുടെ ഈ പ്രസ്താവന.

ഇന്ത്യയുമായി സൗഹൃദം തുടരുമെന്ന് ട്രംപ്; മോദിയുടെ ചില കാര്യങ്ങൾ ഇഷ്ടപ്പെടുന്നില്ലെന്നും വിമർശനം
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ദൃഢമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി എപ്പോഴും സൗഹൃദബന്ധം കാത്തുസൂക്ഷിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിൽ തനിക്ക് നിരാശയുണ്ടെന്നും ട്രംപ് ഒരു വാർത്താ ഏജൻസിയോട് വെളിപ്പെടുത്തി. ഇന്ത്യ ക്ഷമാപണം നടത്തി മടങ്ങിവരുമെന്ന് ഹോവാർഡ് ലുട്നിക് പ്രസ്താവിച്ചു.

ഇന്ത്യയും റഷ്യയും ഇരുണ്ട ചൈനയുടെ പക്ഷത്ത്; ട്രംപിന്റെ പരിഹാസം
ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ മൂന്ന് രാജ്യങ്ങളുടെയും നേതാക്കൾ ഒരുമിച്ചു പങ്കെടുത്തതിനെക്കുറിച്ചാണ് ട്രംപിന്റെ പ്രതികരണം. ഇന്ത്യയെയും റഷ്യയെയും ചൈനയ്ക്ക് നഷ്ടമായെന്ന് തോന്നുന്നുവെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് എന്നിവർ ഒരുമിച്ചു നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രതികരണം.

ഇന്ത്യയാണ് ഏറ്റവും കൂടുതല് നികുതി ചുമത്തുന്ന രാജ്യം; ട്രംപിന്റെ ആരോപണം
ഇന്ത്യ ഏറ്റവും കൂടുതല് നികുതി ചുമത്തുന്ന രാജ്യമാണെന്ന് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് ആരോപിച്ചു. അമേരിക്കന് ഉത്പന്നങ്ങള് ഇന്ത്യയില് വില്ക്കാന് സാധിക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. അതേസമയം ഇന്ത്യ യുഎസ് ബന്ധം പഴയപടിയാകുമെന്നാണ് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല് പ്രതികരിച്ചത്.

ചൈനയെ തടയാൻ ആർക്കും കഴിയില്ല; ട്രംപിന് മുന്നറിയിപ്പുമായി ഷി ജിൻപിങ്
ചൈനയെ തടയാൻ ആർക്കും കഴിയില്ലെന്നും ഭീഷണികൾക്ക് വഴങ്ങില്ലെന്നും ഷി ജിൻപിങ് പറഞ്ഞു. അമേരിക്കൻ പ്രസിഡൻ്റിന് പരോക്ഷ മുന്നറിയിപ്പുമായി ചൈനീസ് പ്രസിഡൻ്റ് രംഗത്ത്. വിക്ടറിദിന പരേഡിൽ ചൈനീസ് പ്രസിഡൻ്റിനൊപ്പം വ്ളാഡിമിർ പുടിനും കിം ജോങ് ഉന്നും പങ്കെടുത്തു.
