Donald Trump

ഗാസ്സ ഉച്ചകോടിയിൽ ട്രംപും നെതന്യാഹുവും; പലസ്തീൻ തടവുകാർ ഉടൻ മോചിതരാകും
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഈജിപ്തിലെ ഗാസ്സ അന്താരാഷ്ട്ര ഉച്ചകോടിയിൽ പങ്കെടുക്കും. ഗാസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസും ഉച്ചകോടിയിൽ പങ്കെടുക്കും. പലസ്തീൻ തടവുകാരെ ഉടൻ മോചിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ചൈനയ്ക്ക് മേൽ 100% അധിക നികുതി ചുമത്തി ട്രംപ്; ഓഹരി വിപണിയിൽ ഇടിവ്
അമേരിക്ക, ചൈനീസ് ഉത്പന്നങ്ങൾക്ക് 100% അധിക നികുതി ചുമത്താൻ തീരുമാനിച്ചു. നവംബർ 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഇതിന് പിന്നാലെ ഓഹരി വിപണിയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി നടത്താനിരുന്ന ഉച്ചകോടി റദ്ദാക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.

ട്രംപിന് നൊബേൽ സമ്മാനം സമർപ്പിച്ച് മരിയ കൊറീനാ മച്ചാഡോ
സമാധാന നൊബേൽ പുരസ്കാരം ലഭിക്കാത്തതിൽ വൈറ്റ് ഹൗസ് അതൃപ്തി അറിയിച്ചതിന് പിന്നാലെ പുരസ്കാരം ട്രംപിന് സമർപ്പിച്ച് ജേതാവ് മരിയ കൊറീനാ മച്ചാഡോ. വെനസ്വേലൻ ജനതയുടെ പോരാട്ടത്തിനുള്ള അംഗീകാരമാണ് തനിക്ക് ലഭിച്ച പുരസ്കാരമെന്ന് മരിയ കൊറീനാ മച്ചാഡോ പറഞ്ഞു. സ്വാതന്ത്ര്യവും ജനാധിപത്യവും നേടാനുള്ള തങ്ങളുടെ പോരാട്ടത്തിനൊപ്പം നിന്ന അമേരിക്കയെയും ട്രംപിനെയും നന്ദിപൂർവ്വം ഓർക്കുന്നതായും മരിയ കൊറീനാ മച്ചാഡോ കൂട്ടിച്ചേർത്തു.

ഗാസയിലെ സമാധാന ശ്രമത്തിൽ ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ഗാസയിലെ സമാധാനശ്രമങ്ങൾ വിജയിച്ചതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. വ്യാപാര ചർച്ചകളിൽ വന്ന പുരോഗതിയും വിലയിരുത്തി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു.

ഗസ്സ വെടിനിർത്തൽ: ട്രംപിനെയും നെതന്യാഹുവിനെയും പ്രശംസിച്ച് മോദി
ഗസ്സയിലെ വെടിനിർത്തൽ കരാറിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. സമാധാന പദ്ധതി ബന്ദികളുടെ മോചനത്തിനും മാനുഷിക സഹായത്തിനും സമാധാനത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. ട്രംപിന്റെ സമാധാനപദ്ധതിയെ സ്വാഗതം ചെയ്യുന്നതായും നെതന്യാഹുവിന്റെ ശക്തമായ നേതൃത്വത്തിന്റെ പ്രതിഫലനമാണെന്നും മോദി കൂട്ടിച്ചേർത്തു.

ഗസ്സയിൽ വെടിനിർത്തലിന് ധാരണയായി;ട്രംപിന്റെ പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ച് ലോകം
ഗസ്സയിൽ വെടിനിർത്തലിന് ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.ഇരുപതിന കരാറിൻ്റെ ആദ്യ ഭാഗം ഇസ്രായേലും ഹമാസും അംഗീകരിച്ചതായി ഖത്തർ അറിയിച്ചു.കരാർ പ്രകാരം ഇരുപക്ഷത്തും ബന്ദികളാക്കിയ ആളുകളെ വിട്ടയക്കുകയും ഗസ്സയിലേക്ക് ആവശ്യമായ മനുഷ്യാവകാശ സഹായം എത്തിക്കുകയും ചെയ്യും.

ട്രംപിന്റെ ആവശ്യം തള്ളി ഇസ്രായേൽ; ഗസ്സയിൽ വീണ്ടും ആക്രമണം, 11 മരണം
ഗസ്സയിൽ ബോംബാക്രമണം നടത്തരുതെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യം ഇസ്രായേൽ അവഗണിച്ചു. ട്രംപിന്റെ നിർദ്ദേശം മറികടന്ന് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ട്രംപിന്റെ 20 ഇന കരാർ സംബന്ധിച്ച് ഈജിപ്തിൽ നാളെ നിർണായക ചർച്ച നടക്കാനിരിക്കുകയാണ്.

ഇസ്രായേൽ സമാധാന കരാർ ഉടൻ പ്രാബല്യത്തിൽ വരുത്തണമെന്ന് ട്രംപ്
ഇസ്രായേലുമായുള്ള സമാധാന കരാർ ഉടൻ പ്രാബല്യത്തിൽ വരണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. സമാധാനത്തിനായുള്ള മധ്യസ്ഥ ശ്രമങ്ങളിൽ കാലതാമസമുണ്ടാകാൻ അനുവദിക്കില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഗസയുടെ ഭരണം അറബ്-ഇസ്ലാമിക രാജ്യങ്ങളുടെ പിന്തുണയോടെ ടെക്നോക്രാറ്റുകളടങ്ങിയ സ്വതന്ത്ര പലസ്തീനിയൻ സമിതിക്ക് കൈമാറാൻ തയ്യാറാണെന്നും ഹമാസ് അറിയിച്ചു.

ഗസയിലെ സമാധാന ശ്രമങ്ങളെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഗസയിൽ സമാധാനം സ്ഥാപിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. ഇസ്രായേലി ബന്ദികളെ വിട്ടയക്കാൻ തയ്യാറാണെന്ന് ഹമാസ് അറിയിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഗസയിൽ സമാധാനം കൊണ്ടു വരുവാൻ ഹമാസ് തയ്യാറായി കഴിഞ്ഞുവെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ട്രംപിന്റെ സമാധാന പദ്ധതിക്ക് മറുപടിയുമായി ഹമാസ്
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 20 ഇന സമാധാനപദ്ധതിയിൽ പ്രതികരണവുമായി ഹമാസ്. ഇസ്രയേലി ബന്ദികളെ വിട്ടയക്കാനും ഗസയുടെ ഭരണം കൈമാറുന്നതിനും തയ്യാറാണെന്ന് ഹമാസ് അറിയിച്ചു. മധ്യസ്ഥ ചർച്ചകൾക്ക് തയ്യാറാണെന്നും മറ്റ് ഉപാധികളിൽ ചർച്ചയാകാമെന്നും ഹമാസ് വ്യക്തമാക്കി.

ഗസ്സ കരാർ: ഞായറാഴ്ച വരെ സമയം നൽകി ട്രംപ്
ഗസ്സയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാൻ ഹമാസിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനം. ഞായറാഴ്ച വൈകീട്ട് ആറിനുള്ളിൽ പദ്ധതി അംഗീകരിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. ഇത് ഹമാസിനുള്ള അവസാന അവസരമാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ട്രംപിന് ധാതുക്കൾ സമ്മാനിച്ച പാക് സൈനിക മേധാവിക്കെതിരെ വിമർശനവുമായി സെനറ്റർ
പാക് സൈനിക മേധാവിയെ പരിഹസിച്ച് പാകിസ്താൻ സെനറ്റർ അയ്മൽ വാലി ഖാൻ. ട്രംപിന് അസിം മുനീർ അപൂർവ ധാതുക്കളുടെ പെട്ടി സമ്മാനിച്ചതിനെയാണ് സെനറ്റർ പരിഹസിച്ചത്. അസിം മുനീർ ഒരു സെയിൽസ് മാനെപ്പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.