Donald Trump

ട്രംപ് – സോഹ്റാന് മംദാനി കൂടിക്കാഴ്ച ഇന്ന്; ചർച്ചയിൽ വിലക്കയറ്റവും
വൈറ്റ് ഹൗസിൽ ഡോണൾഡ് ട്രംപും ന്യൂയോർക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട സോഹ്റാൻ മംദാനിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ന്യൂയോർക്ക് നഗരത്തിലെ താങ്ങാനാവാത്ത വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകും. ജനങ്ങളുടെ സുരക്ഷയും സാമ്പത്തിക സ്ഥിതിയും ഇതിൽ പ്രധാന വിഷയമായിരിക്കും എന്ന് നിയുക്ത മേയർ അറിയിച്ചു.

സുഡാനിലെ അതിക്രമം അവസാനിപ്പിക്കാൻ സൗദിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ട്രംപ്
സുഡാനിലെ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിന് സൗദി അറേബ്യയുമായും യു.എ.ഇ-യുമായും ഈജിപ്തുമായും ചേർന്ന് പ്രവർത്തിക്കുമെന്ന് ട്രംപ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അഭ്യർത്ഥന മാനിച്ചാണ് സുഡാനിൽ ഇടപെടാൻ തീരുമാനിച്ചതെന്നും ട്രംപ് വ്യക്തമാക്കി.കഴിഞ്ഞ രണ്ടര വർഷമായി സുഡാനിൽ സർക്കാർ സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ ആഭ്യന്തരയുദ്ധത്തിലേർപ്പെട്ടിരിക്കുകയാണ്.

ട്രംപിന്റെ വിരുന്നിൽ തിളങ്ങി റൊണാൾഡോ; നന്ദി പറഞ്ഞ് ട്രംപ്
സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ ആദരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരുക്കിയ അത്താഴവിരുന്നിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കെടുത്തു. ചടങ്ങിനിടെയുള്ള ട്രംപിൻ്റെ പ്രസംഗത്തില് റൊണാൾഡോയെ പ്രത്യേകം പരാമർശിക്കുകയും തന്റെ ഇളയമകൻ ബാരോണിന് താരത്തെ പരിചയപ്പെടുത്തിയെന്നും പറഞ്ഞു. വിരുന്നിൽ പങ്കെടുത്തതിന് റൊണാൾഡോയോട് ട്രംപ് നന്ദി പറഞ്ഞു.

ട്രംപിന്റെ ഗസ സമാധാന പദ്ധതിക്ക് യുഎൻ രക്ഷാസമിതിയുടെ അംഗീകാരം
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗസ സമാധാന പദ്ധതിക്ക് യുഎൻ രക്ഷാസമിതിയുടെ അംഗീകാരം. 13 രാജ്യങ്ങൾ പദ്ധതിയെ പിന്തുണച്ചു. പലസ്തീൻ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പദ്ധതി പരാജയപ്പെട്ടെന്ന് ഹമാസ് പ്രതികരിച്ചു.

എപ്സ്റ്റീൻ ഇ-മെയിൽ വിവാദം: ഡെമോക്രാറ്റുകൾക്കെതിരെ വിമർശനവുമായി ട്രംപ്
ജെഫ്രി എപ്സ്റ്റീൻ ഇ-മെയിൽ വിവാദത്തിൽ ഡെമോക്രാറ്റുകൾക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഡെമോക്രാറ്റുകൾ ഉണ്ടാക്കിയ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് തനിക്കെതിരെ എപ്സ്റ്റീൻ തട്ടിപ്പുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്ന് ട്രംപ് ആരോപിച്ചു. എപ്സ്റ്റീൻ ഡെമോക്രാറ്റ് ആയിരുന്നുവെന്നും പല പ്രമുഖ ഡെമോക്രാറ്റുകളുമായി ബന്ധമുണ്ടെന്നും ട്രംപ് ആരോപിച്ചു.

ട്രംപിന് കുരുക്കായി എപ്സ്റ്റീന്റെ ഇ-മെയിലുകൾ; ലൈംഗികാരോപണത്തിൽ കഴമ്പില്ലെന്ന് വൈറ്റ് ഹൗസ്
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം കുരുക്കാവുന്നു. ഡെമോക്രാറ്റുകൾ പുറത്തുവിട്ട ഇ-മെയിലുകളിൽ ട്രംപിന്റെ പേര് പരാമർശിക്കപ്പെടുന്നു. ട്രംപിനെ കരിവാരിത്തേക്കാനുള്ള ശ്രമമെന്ന് വൈറ്റ് ഹൗസ് ഇതിനെ വിമർശിച്ചു.

അമേരിക്കയിലെ ഷട്ട്ഡൗൺ അവസാനിക്കുന്നു; അന്തിമ നീക്കങ്ങളുമായി യുഎസ്
അമേരിക്കയിലെ 41 ദിവസം നീണ്ട ഷട്ട്ഡൗണിന് വിരാമമിടാൻ അന്തിമ നീക്കങ്ങൾ ആരംഭിച്ചു. സെനറ്റ് പാസാക്കിയ ധനാനുമതി ബിൽ ജനപ്രതിനിധിസഭയിൽ ഇന്ന് അവതരിപ്പിക്കും. ബിൽ പ്രസിഡന്റ് ഒപ്പുവയ്ക്കുന്നതോടെ ഷട്ട്ഡൗൺ അവസാനിക്കും.

ഇന്ത്യ-അമേരിക്ക വ്യാപാര കരാർ: ഉടൻ ഉണ്ടാകുമെന്ന് ട്രംപ്
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനെക്കുറിച്ച് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം. ഇരു രാജ്യങ്ങൾക്കും പ്രയോജനകരമാകുന്ന ഒരു വ്യാപാര കരാർ ഉടൻ ഉണ്ടാകുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. നേരത്തെ നടത്തിയ ചർച്ചകളിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

അമേരിക്കയിലെ ഷട്ട് ഡൗണിന് വിരാമമാകുന്നു; ട്രംപിന്റെ പ്രഖ്യാപനം ഉടൻ
അമേരിക്കയിലെ സർക്കാർ സേവനങ്ങളുടെ ഷട്ട് ഡൗൺ 40 ദിവസത്തിന് ശേഷം അവസാനിക്കുന്നു. സെനറ്റ് ഒത്തുതീർപ്പിനെത്തുടർന്ന് ജീവനക്കാരുടെ പിരിച്ചുവിടൽ നിർത്തിവയ്ക്കാൻ തീരുമാനിച്ചു. ജനുവരി 31 വരെ ധനാനുമതി ബിൽ അംഗീകരിച്ചു.

ട്രാൻസ്ജെൻഡർ ലിംഗ സൂചകങ്ങൾ പാസ്പോർട്ടിൽ വേണ്ടെന്ന് സുപ്രീം കോടതി; ട്രംപിന് ജയം
അമേരിക്കൻ പാസ്പോർട്ടുകളിൽ ട്രാൻസ്ജെൻഡറുകൾക്ക് ലിംഗ സൂചകങ്ങൾ നൽകേണ്ടതില്ല. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഈ നയം നടപ്പാക്കാൻ യുഎസ് സുപ്രീം കോടതി അനുമതി നൽകി. ഇതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള കീഴ്ക്കോടതിയുടെ വിധി സുപ്രീംകോടതി തള്ളി. ജനനസമയത്ത് രേഖപ്പെടുത്തിയ ലിംഗഭേദം മാത്രമേ പാസ്പോർട്ടിൽ ഉണ്ടാകാവൂ എന്നുള്ള സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ വാദം കോടതി അംഗീകരിച്ചു

ട്രംപിന്റെ അധിക നികുതികൾ ചോദ്യം ചെയ്ത് സുപ്രീം കോടതി
അധിക തീരുവകൾ ചുമത്തുന്നതിൽ ട്രംപിന്റെ അധികാരം ചോദ്യം ചെയ്ത് സുപ്രീം കോടതി. കീഴ്ക്കോടതി നേരത്തെ ട്രംപിന്റെ നടപടി നിയമവിരുദ്ധമെന്ന് കണ്ടെത്തിയിരുന്നു. കേസിൽ പരാജയപ്പെട്ടാൽ യുഎസ് മൂന്നാം ലോകരാജ്യത്തിന് തുല്യമായി മാറുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ട്രംപിനെ വളർത്തിയ നഗരം തന്നെ തോൽപ്പിച്ചെന്ന് മംദാനി; ട്രംപിന്റെ മറുപടി ഇങ്ങനെ
ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ വിജയിച്ച സൊഹ്റാൻ മംദാനിയുടെ പ്രസംഗത്തിന് മറുപടിയുമായി ഡൊണാൾഡ് ട്രംപ് രംഗത്ത്. ട്രംപിനെ വളർത്തിയ നഗരം അദ്ദേഹത്തെ തോൽപ്പിക്കുന്നതെങ്ങനെയെന്ന് കാണിച്ചു കൊടുത്തുവെന്ന് മംദാനി പരിഹസിച്ചു. ഇതിന് പിന്നാലെ 'ആന്റ് സോ ഇറ്റ്സ് ബിഗിൻസ്' എന്ന് ട്രംപ് പ്രതികരിച്ചു.