Donald Trump

ട്രംപിന് ഫിഫയുടെ സമാധാന പുരസ്കാരം
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പ്രഥമ ഫിഫ സമാധാന പുരസ്കാരം. യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിനും ലോകസമാധാനത്തിനായി നടത്തിയ ഇടപെടലുകൾക്കുമാണ് പുരസ്കാരം. വാഷിങ്ടണിലെ കെന്നഡി സെന്ററിൽ നടന്ന ലോകകപ്പ് നറുക്കെടുപ്പ് വേദിയിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പുരസ്കാരം സമ്മാനിച്ചു.

രാജ്യം വിടാൻ മഡൂറോയോട് ട്രംപ്; അന്ത്യശാസനം നിരസിച്ച് മഡൂറോ
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയോട് രാജ്യം വിടാൻ ഡൊണാൾഡ് ട്രംപ് അന്ത്യശാസനം നൽകി. മഡൂറോയെ ആഗോള ഭീകരസംഘടനയുടെ ഭാഗമായി ട്രംപ് പ്രഖ്യാപിച്ചു. കൂടാതെ ആവശ്യമെങ്കിൽ കരയാക്രമണം നടത്താനും മടിക്കില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

വെനസ്വേലയുടെ വ്യോമമേഖല അടച്ചതായി ട്രംപ്; സൈനിക നീക്കത്തിന് മുന്നൊരുക്കമെന്ന് വിലയിരുത്തൽ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെനസ്വേലയുടെ വ്യോമമേഖല അടച്ചതായി പ്രഖ്യാപിച്ചു. മയക്കുമരുന്ന് കടത്ത് ആരോപിച്ച് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ വിദേശ ഭീകരസംഘടനയുടെ അംഗമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. ട്രംപിന്റെ പ്രഖ്യാപനം വെനസ്വേലയ്ക്കെതിരായ സൈനിക നീക്കത്തിന്റെ മുന്നൊരുക്കമാണെന്ന് വിലയിരുത്തപ്പെടുന്നു.

ബൈഡന്റെ 92% എക്സിക്യൂട്ടീവ് ഉത്തരവുകളും റദ്ദാക്കുമെന്ന് ട്രംപ്
ജോ ബൈഡൻ ഒപ്പിട്ട 92 ശതമാനം എക്സിക്യൂട്ടീവ് ഉത്തരവുകളും റദ്ദാക്കുമെന്ന് ഡൊണാൾഡ് ട്രംപ്. റാഡിക്കൽ ഇടതുപക്ഷക്കാരാണ് ബൈഡനെ നിയന്ത്രിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. ബൈഡൻ ഒപ്പിട്ട എല്ലാ കുടിയേറ്റ പദ്ധതികളും റദ്ദാക്കുമെന്നും മൂന്നാം ലോക രാഷ്ട്രങ്ങളിൽ നിന്നുള്ള കുടിയേറ്റം നിർത്തുമെന്നും ട്രംപ് വ്യക്തമാക്കി.

ജി 20 അധ്യക്ഷസ്ഥാനം കൈമാറാത്തതിന് ദക്ഷിണാഫ്രിക്കയെ വിലക്കി ട്രംപ്; സഹായം നിർത്തി
ജി 20 അധ്യക്ഷസ്ഥാനം അമേരിക്കയ്ക്ക് കൈമാറാൻ വിസമ്മതിച്ച ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടപടിയുമായി ട്രംപ്. 2026-ൽ ഫ്ളോറിഡയിലെ മയാമിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിലേക്ക് ദക്ഷിണാഫ്രിക്കയെ ക്ഷണിക്കില്ല. ദക്ഷിണാഫ്രിക്കയ്ക്ക് നൽകി വരുന്ന എല്ലാ സബ്സിഡികളും ഉടൻ അവസാനിപ്പിക്കുമെന്നും ട്രംപ് അറിയിച്ചു.

റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സാധ്യത; യുഎസ് സമാധാന പദ്ധതിക്ക് അംഗീകാരം
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ പുരോഗതിയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. യുഎസ് മുന്നോട്ടുവെച്ച 28 കാര്യങ്ങളടങ്ങിയ സമാധാന പദ്ധതിയിൽ പൊതുവായ ധാരണയായെന്നും യുക്രെയ്ൻ വ്യക്തമാക്കി. റഷ്യകൂടി അനുകൂല നിലപാട് സ്വീകരിച്ചാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിക്കുന്നതിലേക്ക് നയിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

യുക്രൈൻ സമാധാന പദ്ധതിയിൽ മാറ്റങ്ങൾ വരുത്തി യൂറോപ്യൻ രാജ്യങ്ങൾ
അമേരിക്ക മുന്നോട്ടുവെച്ച 28 ഇന യുക്രൈൻ സമാധാന പദ്ധതിയിൽ യൂറോപ്യൻ രാഷ്ട്രങ്ങൾ മാറ്റങ്ങൾ നിർദ്ദേശിച്ചു. പദ്ധതിയിലെ മാറ്റങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി ചർച്ച ചെയ്യുമെന്ന് സെലെൻസ്കി അറിയിച്ചു. സമാധാന പദ്ധതി 19 നിർദ്ദേശങ്ങളായി ചുരുക്കിയെന്നാണ് റിപ്പോർട്ടുകൾ.

ജി 20 ഉച്ചകോടിയില് ട്രംപിനെ പരിഹസിച്ച് ലുല ഡ സില്വ
ജി 20 ഉച്ചകോടിയില് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ പങ്കാളിത്തമില്ലാത്തതിനെ ബ്രസീലിയന് പ്രസിഡന്റ് ലുല ഡ സില്വ പരിഹസിച്ചു. ട്രംപിന്റെ അസാന്നിധ്യം ജി 20 ഫോറത്തിന് വലിയ നഷ്ടമായി തോന്നുന്നില്ലെന്ന് ലുല അഭിപ്രായപ്പെട്ടു. റഷ്യ-യുക്രൈന് യുദ്ധം പോലുള്ള തെറ്റുകള് ആവര്ത്തിക്കാതിരിക്കാന് ലോകം ശ്രദ്ധിക്കണമെന്നും ലുല കൂട്ടിച്ചേര്ത്തു.

ട്രംപിനെ ഫാസിസ്റ്റ് എന്ന് ആവർത്തിച്ച് ന്യൂയോർക്ക് മേയർ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഫാസിസ്റ്റ് എന്ന് ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി ആവർത്തിച്ചു. വൈറ്റ് ഹൗസിൽ ഇരുവരും സൗഹാർദ്ദപരമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് മംദാനിയുടെ ഈ പ്രസ്താവന. താൻ നേരത്തെ സ്വീകരിച്ച നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് മംദാനി കൂട്ടിച്ചേർത്തു.

യുക്രെയ്ൻ സമാധാന പദ്ധതി അന്തിമമല്ലെന്ന് ട്രംപ്; ഇന്ന് ജനീവയിൽ നിർണായക ചർച്ച
റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ട് വെച്ച 28 ഇന പദ്ധതി അന്തിമമല്ലെന്ന് ട്രംപ് അറിയിച്ചു. കരട് കരാറിലെ വ്യവസ്ഥകൾക്കെതിരെ യൂറോപ്യൻ രാജ്യങ്ങളും യുക്രെയ്നും രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, അമേരിക്ക, യുക്രെയ്ൻ എന്നീ രാജ്യങ്ങളിലെ ഉദ്യോഗസ്ഥർ ഇന്ന് ജനീവയിൽ യോഗം ചേരും.

ട്രംപുമായി കൂടിക്കാഴ്ച നടത്തി ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി
ന്യൂയോർക്ക് നിയുക്ത മേയർ സോഹ്റാൻ മംദാനിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് ഡൊണാൾഡ് ട്രംപ്. ശക്തരായ എതിരാളികളെ പരാജയപ്പെടുത്തിയാണ് മംദാനി തിരഞ്ഞെടുക്കപ്പെട്ടതെന്നും ട്രംപ് പ്രശംസിച്ചു. ന്യൂയോർക്കിലെ ജീവിതചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ട്രംപുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് മംദാനി വ്യക്തമാക്കി.

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്റെ സമാധാന പാക്കേജ്; സഹകരിക്കാൻ തയ്യാറെന്ന് സെലൻസ്കി
യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന പാക്കേജിനോട് സഹകരിക്കാൻ തയ്യാറാണെന്ന് വ്ളാഡിമിർ സെലൻസ്കി അറിയിച്ചു. സമാധാന പാക്കേജിന്റെ കരട് ലഭിച്ച ശേഷം ആത്മാർഥമായി സഹകരിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.