DK Shivakumar

നാഷണൽ ഹെറാൾഡ് കേസ്: ഡി കെ ശിവകുമാറിന് ഡൽഹി പൊലീസിന്റെ നോട്ടീസ്
നാഷണൽ ഹെറാൾഡ് കേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ഡൽഹി പൊലീസിന്റെ നോട്ടീസ്. ഡിസംബർ 19ന് മുമ്പായി രേഖകൾ സമർപ്പിക്കാൻ ഡൽഹി പൊലീസ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നിർദ്ദേശം നൽകി. യങ് ഇന്ത്യയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് പ്രധാനമായും അന്വേഷണം.

തദ്ദേശ തിരഞ്ഞെടുപ്പിന് അവധി നൽകണമെന്ന് ഡി കെ ശിവകുമാർ; ഐടി കമ്പനികൾക്ക് കത്തയച്ചു
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി ശമ്പളത്തോടുകൂടി മൂന്ന് ദിവസം അവധി നൽകണമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അഭ്യർഥിച്ചു. ഇതിനോടനുബന്ധിച്ച് ബെംഗളൂരുവിലെ ഐടി കമ്പനികൾ ഉൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് ഉപമുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചിട്ടുണ്ട്. ഡിസംബർ 9, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി തർക്കം; സിദ്ധരാമയ്യയും ശിവകുമാറും ചർച്ച നടത്തി
കർണാടക കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിന് താൽക്കാലിക വിരാമമിട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ചർച്ച നടത്തി. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്നും ഒരുമിച്ച് മുന്നോട്ട് പോകുമെന്നും ഇരു നേതാക്കളും പ്രതികരിച്ചു. പ്രശ്നങ്ങൾ പരിഹരിച്ചെന്ന് പറയുമ്പോഴും ഹൈക്കമാൻഡിനെ കാണാൻ ഡി കെ ശിവകുമാർ ഡൽഹിക്ക് പോകും.

കർണാടകയിൽ മുഖ്യമന്ത്രിയെ മാറ്റുമോ? ബിജെപി നീക്കത്തിൽ കോൺഗ്രസ് ആശങ്ക
കർണാടകയിൽ കോൺഗ്രസ് സർക്കാരിൽ നേതൃമാറ്റത്തിന് സാധ്യതയുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. മന്ത്രിസഭ രൂപീകരണ സമയത്ത് മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്ന് ധാരണയുണ്ടായിരുന്നതായി കോൺഗ്രസ് നേതാക്കൾ പറയുന്നു. അതേസമയം, ബിജെപി കോൺഗ്രസ് നേതാക്കളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

വാക്കാണ് ലോകശക്തി; കർണാടക മുഖ്യമന്ത്രി വിവാദത്തിൽ പ്രതികരണവുമായി ഡി കെ ശിവകുമാർ
കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരണവുമായി ഡി കെ ശിവകുമാർ. നേതാക്കളെക്കാൾ വലുത് പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ കരുത്ത് വാക്ക് പാലിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധരാമയ്യയും ഡികെയും തമ്മിൽ പോര്
കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തമ്മിൽ തർക്കം രൂക്ഷമാകുന്നു. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിൽ വിമത നീക്കം ശക്തമായതോടെ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ആടിയുലയുകയാണ്. ഈ വിഷയത്തിൽ ഹൈക്കമാൻഡ് ഉടൻ തന്നെ ഒരു തീരുമാനമെടുക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം; സിദ്ധരാമയ്യയെയും ഡികെ ശിവകുമാറിനെയും ഡൽഹിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്
കർണാടക കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ ഹൈക്കമാൻഡ് ഇടപെടുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെയും ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു. പ്രശ്നങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചു.

കോൺഗ്രസ് ഭിന്നത രൂക്ഷം; ഡികെ ശിവകുമാറിന് പിന്തുണയുമായി ബിജെപി
കർണാടകയിൽ കോൺഗ്രസ് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ പിന്തുണയ്ക്കാമെന്ന് ബിജെപി അറിയിച്ചു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് ബിജെപി നേതാവ് സദാനന്ദ ഗൗഡയുടെ പ്രതികരണം. കേന്ദ്രം ആവശ്യപ്പെട്ടാൽ പിന്തുണയ്ക്കാമെന്നും ഡികെ ശിവകുമാർ പുറത്ത് നിന്ന് പിന്തുണ നൽകിയാലും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കര്ണാടകയില് മുഖ്യമന്ത്രി സ്ഥാനത്തിനായി കോണ്ഗ്രസില് വീണ്ടും തര്ക്കം; സിദ്ധരാമയ്യയെ മാറ്റണമെന്ന് ആവശ്യം ശക്തമാക്കി ഒരുവിഭാഗം
കര്ണാടക കോണ്ഗ്രസില് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്ക്കം വീണ്ടും തലപൊക്കുന്നു. സിദ്ധരാമയ്യയെ മാറ്റി ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള് രംഗത്തെത്തി. ഇതോടെ കര്ണാടകത്തിലെ കോണ്ഗ്രസ് സര്ക്കാര് പ്രതിസന്ധിയിലായിരിക്കുകയാണ്. കുതിരക്കച്ചവടത്തിന് കുപ്രസിദ്ധി നേടിയ സംസ്ഥാനമാണ് കര്ണാടകം.

മുഖ്യമന്ത്രി പദത്തിനായി സമ്മർദ്ദം; പിസിസി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാറെന്ന് ഡി.കെ. ശിവകുമാർ
കർണാടകയിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലി കോൺഗ്രസിൽ വീണ്ടും തർക്കം രൂക്ഷമാകുന്നു. മുഖ്യമന്ത്രി സ്ഥാനം തുല്യമായി പങ്കിടാമെന്ന ഉറപ്പിലാണ് സിദ്ധരാമയ്യയുടെ നേതൃത്വം അധികാരത്തിലെത്തിയതെന്നാണ് ഡി.കെ. ശിവകുമാർ വിഭാഗം പറയുന്നത്. ഇതിനിടെ കർണാടക പിസിസി അധ്യക്ഷ സ്ഥാനം ഒഴിയാൻ ഡികെ ശിവകുമാർ സന്നദ്ധത അറിയിച്ചു.

ഡി.കെ. ശിവകുമാറിന്റെ മകൾ മഹാകുംഭത്തിൽ
കോൺഗ്രസ്സ് നേതാവ് ഡി.കെ. ശിവകുമാറിന്റെ മകൾ ഐശ്വര്യ ഡി.കെ.എസ്. ഹെഗ്ഡെ പ്രയാഗ് രാജിൽ നടന്ന മഹാകുംഭമേളയിൽ പങ്കെടുത്തു. തന്റെ അനുഭവം അവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. ഈ സംഭവം ദേശീയ മാധ്യമങ്ങളിലും ശ്രദ്ധ നേടി.

ബെംഗളൂരു കെട്ടിടം തകർച്ച: മരണസംഖ്യ അഞ്ചായി; രക്ഷാപ്രവർത്തനം തുടരുന്നു
ബെംഗളൂരുവിൽ കെട്ടിടം തകർന്നുവീണ സംഭവത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. 17 പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന ആശങ്കയിൽ രക്ഷാപ്രവർത്തനം തുടരുന്നു. അനധികൃത നിർമാണങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ അറിയിച്ചു.