നടി ദിവ്യ ഗോപിനാഥ് അമ്മ സംഘടനയ്ക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ചു. 2018-ൽ അലൻസിയറിനെതിരെ നൽകിയ ലൈംഗിക അതിക്രമ പരാതിയിൽ യാതൊരു നടപടിയും സ്വീകരിക്കാത്തതിനെതിരെയാണ് നടിയുടെ വിമർശനം. പരാതി നൽകിയതിനു ശേഷം തനിക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നുവെന്നും ദിവ്യ ആരോപിച്ചു.