Divorce case

Mohammed Shami divorce case

ഷമിക്ക് തിരിച്ചടി; ഭാര്യയ്ക്കും മകൾക്കും 4 ലക്ഷം രൂപ നൽകാൻ കോടതി ഉത്തരവ്

നിവ ലേഖകൻ

വിവാഹമോചന കേസിൽ കൊൽക്കത്ത ഹൈക്കോടതിയിൽ നിന്നും ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് തിരിച്ചടി. മുൻ ഭാര്യ ഹസിൻ ജഹാനും മകൾ ആയിറയ്ക്കും പ്രതിമാസം നാല് ലക്ഷം രൂപ നൽകാൻ കോടതി ഉത്തരവിട്ടു. ഉത്തരവനുസരിച്ച്, ഹസിന് ജഹാന് 1.50 ലക്ഷം രൂപയും മകൾക്ക് 2.50 ലക്ഷം രൂപയുമാണ് നൽകേണ്ടത്. ഏഴ് വർഷത്തെ മുൻകാല പ്രാബല്യത്തോടെയാണ് തുക നൽകേണ്ടത്.

Ravi Arthi divorce case

രവി മോഹനും ആർതി രവിയും പരസ്യ പ്രസ്താവനകൾ നടത്തരുത്; മദ്രാസ് ഹൈക്കോടതിയുടെ വിലക്ക്

നിവ ലേഖകൻ

നടൻ രവി മോഹനും ആർതി രവിയും തമ്മിലുള്ള വിവാഹമോചനക്കേസിൽ മദ്രാസ് ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ. ഇരുവരും പരസ്പരം അപകീർത്തികരമായ പ്രസ്താവനകൾ നടത്തുന്നത് കോടതി വിലക്കി. വിവാഹമോചന നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കോടതിയുടെ ഈ നിർദ്ദേശം. രണ്ട് കക്ഷികളും മാന്യത പാലിക്കണമെന്നും കോടതി എടുത്തുപറഞ്ഞു.