Disneyland

Murder

ഡിസ്‌നിലാൻഡ് യാത്രയ്ക്ക് ശേഷം 11കാരനായ മകനെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജ അറസ്റ്റിൽ

Anjana

കാലിഫോർണിയയിൽ, ഡിസ്‌നിലാൻഡിലേക്കുള്ള മൂന്ന് ദിവസത്തെ അവധിക്കാലത്തിനു ശേഷം, 48 വയസ്സുള്ള സരിത രാമരാജു എന്ന ഇന്ത്യൻ വംശജയായ സ്ത്രീ തന്റെ 11 വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കുറ്റത്തിന് അറസ്റ്റിലായി. മകന്റെ സംരക്ഷണാവകാശത്തെച്ചൊല്ലി മുൻ ഭർത്താവുമായി തർക്കം നിലനിന്നിരുന്ന സരിത, മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. 26 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.