Disaster

ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മിന്നൽ പ്രളയം; 45 മരണം സ്ഥിരീകരിച്ചു
ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മിന്നൽ പ്രളയത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. 200-ൽ അധികം പേരെ കണ്ടെത്താനുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഇതുവരെ 45 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്, ഇതിൽ രണ്ട് സിഐഎസ്എഫ് ജവാന്മാരും ഉൾപ്പെടുന്നു.

ഉത്തരാഖണ്ഡിൽ ഇരട്ട മേഘവിസ്ഫോടനം; കാണാതായവരിൽ സൈനികരും; സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ ഇരട്ട മേഘവിസ്ഫോടനത്തിൽ കാണാതായവരിൽ സൈനികരും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. ഖിർ ഗംഗ നദിയിലുണ്ടായ മിന്നൽ പ്രളയം ഒരു ഗ്രാമത്തെത്തന്നെ തുടച്ചുനീക്കി. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം: നാല് മരണം, രക്ഷാപ്രവർത്തനം തുടരുന്നു
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തിൽ നാല് മരണം സ്ഥിരീകരിച്ചു. ധരാലിയിൽ മിന്നൽ പ്രളയത്തെ തുടർന്നുണ്ടായ അപകടത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയി. രക്ഷാപ്രവർത്തനങ്ങൾക്കായി കൂടുതൽ എൻഡിആർഎഫ് ടീമുകളെ നിയോഗിച്ചിട്ടുണ്ട്.

ടെക്സസ് മിന്നൽ പ്രളയം: മരണം 110 ആയി, രക്ഷാപ്രവർത്തനം തുടരുന്നു
ടെക്സസിൽ മിന്നൽ പ്രളയത്തിൽ 110 പേർ മരിച്ചു. കെർ കൗണ്ടിയിൽ 161 പേരെ കാണാതായി. രക്ഷാപ്രവർത്തനം തുടരുന്നു, ന്യൂമെക്സിക്കോയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ടെക്സസ് മിന്നൽ പ്രളയം: 104 മരണം, രക്ഷാപ്രവർത്തനം തുടരുന്നു
ടെക്സസ് മിന്നൽ പ്രളയത്തിൽ 104 പേർ മരിച്ചു. കെർ കൗണ്ടിയിൽ മാത്രം 68 പേർ മരിച്ചു, ഇതിൽ 28 കുട്ടികളുണ്ട്. രക്ഷാപ്രവർത്തനം തുടരുന്നു, പ്രസിഡൻറ് പ്രദേശം സന്ദർശിക്കും.

ഹിമാചലിൽ മിന്നൽ പ്രളയം; മരണം അഞ്ചായി, രക്ഷാപ്രവർത്തനം തുടരുന്നു
ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ അഞ്ചു മരണം. കുളു, മണാലി എന്നിവിടങ്ങളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു. അടുത്ത നാല് ദിവസങ്ങളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

മ്യാന്മാർ ഭൂകമ്പം: മരണം രണ്ടായിരം കവിഞ്ഞു
മ്യാന്മാറിലുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ രണ്ടായിരം കവിഞ്ഞു. മൂവായിരത്തിലധികം പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

മ്യാൻമറിൽ ഭൂകമ്പം: മരണം 1700 ആയി ഉയർന്നു
മ്യാൻമറിലെ ഭൂകമ്പത്തിൽ മരണസംഖ്യ 1700 ആയി ഉയർന്നു. മൂവായിരത്തിലധികം പേർക്ക് പരുക്കേറ്റു. ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം തുടരുന്നു.

മ്യാൻമാറിൽ ഭൂകമ്പം: മരണം 144, നിരവധി പേർക്ക് പരിക്ക്
മ്യാൻമാറിൽ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനത്തിൽ 144 പേർ മരിച്ചു. 732 പേർക്ക് പരിക്കേറ്റു. മ്യാൻമാറിനും ബാങ്കോക്കിനും പുറമെ ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

മ്യാന്മാറിൽ ഭൂകമ്പം: നൂറിലധികം മരണം
മ്യാന്മാറിൽ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നൂറിലധികം പേർ മരിച്ചു. നിരവധി കെട്ടിടങ്ങളും പാലങ്ങളും തകർന്നു. രക്ഷാപ്രവർത്തനം തുടരുന്നു.