Diploma Course

സ്കോൾ കേരള: യോഗിക് സയൻസ് ഡിപ്ലോമ കോഴ്സിന് സെപ്റ്റംബർ 17 വരെ രജിസ്റ്റർ ചെയ്യാം
സ്കോൾ-കേരള ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്പോർട്സ് യോഗ കോഴ്സ് മൂന്നാം ബാച്ചിലേക്ക് (2025-26) രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബർ 17 വരെ നീട്ടി. 100 രൂപ പിഴയോടുകൂടി വിദ്യാർത്ഥികൾക്ക് ഫീസടച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി www.scolekerala.org സന്ദർശിക്കുക.

സർക്കാർ ജീവനക്കാർക്ക് ഇ-ഗവേണൻസ് ഡിപ്ലോമ കോഴ്സ്; അവസാന തീയതി ഓഗസ്റ്റ് 17
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കുമായി ഒരു വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇ-ഗവേണൻസ് (PGDeG) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 30 സീറ്റുകളാണുള്ളത്. അപേക്ഷകൾ duk.ac.in/admission/apply/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. ഓഗസ്റ്റ് 17 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

മീഡിയ അക്കാദമിയിൽ ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സ്
കേരള മീഡിയ അക്കാദമിയുടെ ന്യൂ മീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സിലേക്ക് (ഈവനിംഗ് ബാച്ച്) അപേക്ഷ ക്ഷണിച്ചു. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളിൽ വൈകിട്ട് 6 മുതൽ 8 വരെയാണ് ക്ലാസ്. ഓൺലൈനായും ഓഫ്ലൈനായും ഒരേസമയം ക്ലാസുകൾ ലഭ്യമാണ്.

മീഡിയ ഡിപ്ലോമയും എം.ബി.എയും: അപേക്ഷകൾ ക്ഷണിച്ചു
കേരള മീഡിയ അക്കാദമി ന്യൂ മീഡിയ ആൻഡ് ഡിജിറ്റൽ ജേണലിസം ഡിപ്ലോമ കോഴ്സിനും കിറ്റ്സ് എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്സിനും അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ സൗകര്യവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

അടൂർ ഭാരത് ഹിന്ദി പ്രചാരകേന്ദ്രം ഹിന്ദി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു
അടൂർ ഭാരത് ഹിന്ദി പ്രചാരകേന്ദ്രം 2024-26 ബാച്ചിലേക്ക് രണ്ട് വർഷ ഹിന്ദി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 17-35 വയസ്സുള്ളവർക്ക് അപേക്ഷിക്കാം. നവംബർ 15 ന് അഞ്ച് മണിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കണം.