Dinesh Mangaluru

Dinesh Mangaluru death

കെജിഎഫ് നടൻ ദിനേശ് മംഗളൂരു അന്തരിച്ചു

നിവ ലേഖകൻ

കാന്താര സിനിമയുടെ ഷൂട്ടിങ്ങിനിടെ പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന കന്നഡ നടൻ ദിനേശ് മംഗളൂരു (55) അന്തരിച്ചു. കെജിഎഫിലെ ബോംബെ ഡോണിന്റെ വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ ഭൗതിക ശരീരം ലാഗേറിലെ വസതിയിൽ പൊതുദർശനത്തിന് വെക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.