Digital Transformation

ഭരണമികവിനും ഡിജിറ്റൽ പരിവർത്തനത്തിനും; ദുബായ് ഇമിഗ്രേഷന് ഇരട്ട പുരസ്കാരം
ദുബായ് ഇമിഗ്രേഷൻ വിഭാഗമായ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, ഭരണമികവിനും ഡിജിറ്റൽ പരിവർത്തനത്തിനും ആഗോള തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് രണ്ട് അന്താരാഷ്ട്ര അവാർഡുകൾ നേടി. ഗ്ലോബൽ ഗുഡ് ഗവേണൻസ് അവാർഡ്സിന്റെ 2025 പതിപ്പിലാണ് ഈ നേട്ടം കൈവരിച്ചത്. ഭരണത്തിൽ സുതാര്യതയും ഉത്തരവാദിത്വവും കാര്യക്ഷമതയും ഉറപ്പാക്കിയതിനാണ് പുരസ്കാരം.

ദുബായ് ആർടിഎയ്ക്ക് ഡിജിറ്റൽ മികവിന് മൂന്ന് അന്താരാഷ്ട്ര അവാർഡുകൾ
ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ)യുടെ സ്ട്രാറ്റജിക് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പദ്ധതിക്ക് ഐസിഎംജി ഗ്ലോബൽ അവാർഡുകൾ ലഭിച്ചു. ഗതാഗത മേഖലയിലെ ഡിജിറ്റൽ പരിവർത്തനം, ക്ലൗഡ് കമ്പ്യൂട്ടിംഗ്, എന്റർപ്രൈസ് ആർക്കിടെക്ചർ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് ആർടിഎ മികവ് തെളിയിച്ചത്. 1.6 ബില്യൺ ദിർഹത്തിന്റെ നിക്ഷേപമുള്ള 82 സംരംഭങ്ങൾ ഈ പദ്ധതിയുടെ ഭാഗമാണ്.

ദുബായിൽ അന്താരാഷ്ട്ര എഐ സമ്മേളനം: യുഎഇയുടെ ഡിജിറ്റൽ നവീകരണത്തിന് കരുത്ത്
ദുബായിൽ ഏപ്രിൽ 15 മുതൽ 17 വരെ അന്താരാഷ്ട്ര എഐ സമ്മേളനം നടക്കും. യുഎഇയുടെ ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് സമ്മേളനം. എഐ സാങ്കേതികവിദ്യകൾ വിദ്യാഭ്യാസമേഖലയെയും പൊതു സ്ഥാപനങ്ങളെയും എങ്ങനെ മെച്ചപ്പെടുത്തുമെന്ന് ചർച്ച ചെയ്യും.