ജർമ്മനിയിലെ ലൈംഗികാരോഗ്യ ബ്രാൻഡ് ബിൽ ബോയ 'ക്യാംഡോം' എന്ന പേരിൽ പുതിയ ആപ്പ് പുറത്തിറക്കി. സ്മാർട്ട്ഫോണുകളിലെ ക്യാമറയും മൈക്രോഫോണും ഹാക്കർമാരിൽ നിന്ന് സംരക്ഷിക്കുന്നതിനാണ് ഈ ആപ്പ്. ബ്ലൂടൂത്ത് വഴി മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കാൻ സാധിക്കും.
നേപ്പാൾ സർക്കാർ ടിക് ടോക്കിനെതിരായ വിലക്ക് പിൻവലിച്ചു. ഒരു വർഷത്തിന് മുമ്പ് ഏർപ്പെടുത്തിയ നിരോധനമാണ് ഇപ്പോൾ നീക്കം ചെയ്തത്. നിയമപരമായ ആവശ്യകതകൾ പാലിക്കുമെന്നും ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുമെന്നും ടിക് ടോക് സർക്കാരിന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് വിലക്ക് നീക്കിയത്.