കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് മാർച്ച് ഒന്നു മുതൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ രൂപത്തിൽ മാത്രം നൽകും. ഹൈപ്പോതിക്കേഷൻ സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യും. പരിവാഹൻ പോർട്ടലുമായി ബന്ധിപ്പിച്ച ബാങ്കുകളിൽ നിന്നും മാത്രമേ ഈ സേവനങ്ങൾ ലഭിക്കൂ.