Digital Radiography System

General Hospital X-ray machine

ജനറൽ ആശുപത്രിയിൽ അത്യാധുനിക എക്സ്റേ മെഷീൻ വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

നിവ ലേഖകൻ

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിലവിലുള്ള എക്സ്റേ മെഷീന് പകരം ഡിജിറ്റൽ റേഡിയോഗ്രാഫി സിസ്റ്റം സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. 2026-27 സാമ്പത്തിക വർഷത്തെ പ്ലാൻ ഫണ്ടിൽ ഇത് ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കാമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ കമ്മീഷനെ അറിയിച്ചു. സർക്കാർ അനുമതി ലഭിച്ചാൽ എത്രയും വേഗം നടപടി സ്വീകരിക്കാൻ കമ്മീഷൻ നിർദ്ദേശം നൽകി.