Digital Payments

യുപിഐ ഇടപാടുകളിൽ വ്യാപക തടസ്സം
ഇന്ത്യയിലുടനീളമുള്ള യുപിഐ ഇടപാടുകളിൽ വ്യാപക തടസ്സം നേരിട്ടു. ഗൂഗിൾ പേ, പേടിഎം, മറ്റ് ബാങ്കിംഗ് ആപ്പുകൾ എന്നിവയിലൂടെയുള്ള പണമിടപാടുകൾ പരാജയപ്പെട്ടു. ഫണ്ട് ട്രാൻസ്ഫർ, ലോഗിൻ ആക്സസ് എന്നിവയെയും ഈ തടസ്സം ബാധിച്ചു.

യുപിഐ ഇടപാടുകൾക്ക് പുതിയ നിയന്ത്രണം: നിഷ്ക്രിയ മൊബൈൽ നമ്പറുകൾ നീക്കം ചെയ്യും
ഏപ്രിൽ 1 മുതൽ യുപിഐ ഇടപാടുകൾക്ക് പുതിയ നിയന്ത്രണങ്ങൾ. നിഷ്ക്രിയ മൊബൈൽ നമ്പറുകൾ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്യും. സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നടപടി.

2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് കേന്ദ്രം 1,500 കോടി രൂപ പ്രോത്സാഹനം
2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് കേന്ദ്ര സർക്കാർ 1,500 കോടി രൂപയുടെ പ്രോത്സാഹന പദ്ധതി പ്രഖ്യാപിച്ചു. ചെറുകിട വ്യാപാരികൾക്കും സാധാരണക്കാർക്കും ഈ പദ്ധതി പ്രയോജനപ്പെടുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഡിജിറ്റൽ പേയ്മെന്റുകൾ സുരക്ഷിതമാക്കാൻ ഗൂഗിളിന്റെ പുതിയ സെറ്റിംഗുകൾ
ഡിജിറ്റൽ പേയ്മെന്റുകളുടെ വർധിച്ചുവരുന്ന ഉപയോഗത്തിനൊപ്പം തട്ടിപ്പുകളും കൂടിവരുന്നു. ഇതിനെതിരെ ഗൂഗിൾ പുതിയ സുരക്ഷാ സെറ്റിംഗുകൾ അവതരിപ്പിച്ചിരിക്കുന്നു. ഈ സെറ്റിംഗുകൾ എങ്ങനെ പ്രവർത്തനക്ഷമമാക്കാമെന്നും അവ എങ്ങനെ നമ്മെ സംരക്ഷിക്കുമെന്നും വിശദീകരിക്കുന്നു.

യുപിഐ പണമിടപാടുകളിൽ നേരിയ കുറവ്; ഉത്സവകാല ചെലവുകൾക്ക് ശേഷം മാറ്റം
രാജ്യത്തെ യുപിഐ പണമിടപാടുകളിൽ നവംബറിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഒക്ടോബറിനെ അപേക്ഷിച്ച് 7% കുറവാണ് സംഭവിച്ചത്. എന്നാൽ മുൻ വർഷത്തെ അപേക്ഷിച്ച് വളർച്ച നിലനിൽക്കുന്നു.

ദീപാവലി സ്പെഷ്യൽ: ഗൂഗിൾ പേയിൽ ലഡു ഓഫറും ക്യാഷ്ബാക്കും
ഗൂഗിൾ പേയിൽ ദീപാവലി സ്പെഷ്യൽ ലഡു ഓഫർ നടക്കുന്നു. 100 രൂപയുടെ ട്രാൻസാക്ഷനിലൂടെ വിവിധ തരം ലഡുക്കൾ നേടാം. ആറ് ലഡു നേടുന്നവർക്ക് 50 മുതൽ 1001 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും.

പേടിഎമ്മിന് പുതിയ യുപിഐ ഉപഭോക്താക്കളെ ചേർക്കാൻ അനുമതി; വിപണി വിഹിതം വർധിപ്പിക്കാൻ ലക്ഷ്യം
പേടിഎമ്മിന് ഒൻപത് മാസത്തെ ഇടവേളയ്ക്കു ശേഷം പുതിയ യുപിഐ ഉപഭോക്താക്കളെ ചേർക്കാൻ അനുമതി ലഭിച്ചു. നേരത്തെ ആർബിഐ നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഇതോടെ കമ്പനിയുടെ യുപിഐ വിപണി വിഹിതം വർധിക്കുമെന്ന് പ്രതീക്ഷ.

യുപിഐയിൽ തെറ്റായി പണം അയച്ചാൽ എന്തു ചെയ്യണം? പരിഹാര മാർഗങ്ങൾ അറിയാം
യുപിഐയിൽ തെറ്റായി പണം അയച്ചാൽ ആശങ്കപ്പെടേണ്ടതില്ല. പണം ലഭിച്ചയാളെ ബന്ധപ്പെടുക, പേയ്മെന്റ് സേവനദാതാവിനെ സമീപിക്കുക, എൻപിസിഐയിൽ പരാതി നൽകുക എന്നിങ്ങനെ നിരവധി പരിഹാര മാർഗങ്ങളുണ്ട്. ആവശ്യമെങ്കിൽ ആർബിഐ ഓംബുഡ്സ്മാനെയും സമീപിക്കാം.

യുപിഐ ലൈറ്റ് വാലറ്റ് പരിധി 5000 രൂപയായി ഉയര്ത്തി; ഒക്ടോബര് 31 മുതല് പ്രാബല്യത്തില്
യുപിഐ ലൈറ്റ് വാലറ്റ് പരിധി 2000 രൂപയില് നിന്ന് 5000 രൂപയായി ഉയര്ത്തി. ഒക്ടോബര് 31 മുതല് പുതിയ പരിധി പ്രാബല്യത്തില് വരും. 500 രൂപയില് താഴെയുള്ള പിന്-ലെസ് ഇടപാടുകള്ക്കാണ് യുപിഐ ലൈറ്റ് സഹായിക്കുന്നത്.

യുപിഐ പേമെന്റുകള് പുതിയ റെക്കോര്ഡിലേക്ക്; സെപ്റ്റംബറില് 1,504 കോടി ഇടപാടുകള്
സെപ്റ്റംബറില് യുപിഐ വഴി 1,504 കോടി ഇടപാടുകള് നടന്നു. ഇതിന്റെ മൊത്തം മൂല്യം 20.64 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വര്ഷത്തേക്കാള് 42% വളര്ച്ച രേഖപ്പെടുത്തി.

യുപിഐ ലൈറ്റ് ഇടപാടുകളുടെ പരിധി 500 രൂപയായി ഉയർത്തി; ഉപയോഗിക്കുന്നതെങ്ങനെ?
യുപിഐ സംവിധാനത്തിന്റെ വിപുലീകരിച്ച പതിപ്പായ യുപിഐ ലൈറ്റിന്റെ ഇടപാട് പരിധി 500 രൂപയായി ഉയർത്തി. ഇന്റർനെറ്റ് കണക്ടിവിറ്റി കുറഞ്ഞ സ്ഥലങ്ങളിൽ ഇടപാടുകൾ നടത്തുന്നതിനാണ് ഇത് ലക്ഷ്യമിടുന്നത്. യുപിഐ ലൈറ്റ് ഉപയോഗിക്കുന്നതിന് ബാങ്കിൽ നിന്നും വാലറ്റിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത് ഇടപാടുകൾ നടത്താം.