ഡ്രൈവിങ് ലൈസൻസ് കാർഡ് ഒഴിവാക്കി പൂർണമായും ഡിജിറ്റലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 13 സ്ഥലങ്ങളിൽ കൂടി കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുമെന്നും എല്ലാ ജില്ലയിലും ഡ്രൈവിങ് ട്രെയിനിങ് സെന്ററുകൾ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. ബ്രെത്ത് അനലൈസർ പരിശോധന തുടങ്ങിയതോടെ അപകടങ്ങൾ കുറയ്ക്കാൻ സാധിച്ചതായും മന്ത്രി വ്യക്തമാക്കി.