Dharmendra

ധർമ്മേന്ദ്രയുടെ വിയോഗം സിനിമാ ലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് സൽമാൻ ഖാൻ
ബോളിവുഡ് ഇതിഹാസ നടൻ ധർമ്മേന്ദ്രയുടെ നിര്യാണത്തിൽ സൽമാൻ ഖാൻ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗം സിനിമാ ലോകത്തിന് വലിയ നഷ്ടമാണെന്ന് സൽമാൻ ഖാൻ അഭിപ്രായപ്പെട്ടു. 50 വർഷത്തിലേറെ നീണ്ട ബന്ധമാണ് ഖാൻ കുടുംബവും ധർമ്മേന്ദ്രയും തമ്മിലുണ്ടായിരുന്നത്.

ധർമേന്ദ്രയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ബോളിവുഡ് നടൻ ധർമേന്ദ്രയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ സിനിമയിലെ ഒരു യുഗമാണ് അവസാനിക്കുന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ലളിതമായ ജീവിതശൈലിയും വിനയവും അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കി എന്നും മോദി അനുസ്മരിച്ചു.

ബോളിവുഡ് നടൻ ധർമേന്ദ്ര അന്തരിച്ചു
ബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്ര (89) അന്തരിച്ചു. അദ്ദേഹത്തിന്റെ മരണം കരൺ ജോഹർ എക്സിലൂടെ സ്ഥിരീകരിച്ചു. 1960-ൽ 'ദിൽ ഭി തേരാ ഹം ഭി തേരേ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

ബോളിവുഡ് ഇതിഹാസം ധർമേന്ദ്ര അന്തരിച്ചു
ബോളിവുഡ് ഇതിഹാസം ധർമേന്ദ്ര (89) അന്തരിച്ചു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ആറ് പതിറ്റാണ്ടോളം ബോളിവുഡിനെ ത്രസിപ്പിച്ച അദ്ദേഹത്തിന്റെ വിയോഗം സിനിമാ ലോകത്തിന് തീരാ നഷ്ടമാണ്.

ധർമ്മേന്ദ്ര മരിച്ചെന്ന വാർത്ത വ്യാജം; പ്രതികരണവുമായി ഹേമ മാലിനിയും ഇഷ ഡിയോളും
നടൻ ധർമ്മേന്ദ്ര മരിച്ചെന്ന തരത്തിലുള്ള വാർത്തകൾക്കെതിരെ ഭാര്യ ഹേമ മാലിനിയും മകൾ ഇഷ ഡിയോളും രംഗത്ത്. ചികിത്സയോട് പ്രതികരിക്കുന്ന ഒരാളെക്കുറിച്ച് എങ്ങനെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാൻ കഴിയുമെന്നും ഹേമമാലിനി ചോദിച്ചു. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും അദ്ദേഹം സുഖം പ്രാപിച്ചു വരികയാണെന്നും മകൾ ഇഷ ഡിയോൾ അറിയിച്ചു.

ധർമേന്ദ്ര നാളിതുവരെ തൻ്റെ നൃത്തപരിപാടികൾ കണ്ടിട്ടില്ല; കാരണം വെളിപ്പെടുത്തി ഹേമമാലിനി
ബോളിവുഡ് നടി ഹേമമാലിനി തൻ്റെ ഭർത്താവ് ധർമേന്ദ്രയുടെ യാഥാസ്ഥിതിക നിലപാടുകളെക്കുറിച്ച് വെളിപ്പെടുത്തി. സ്ത്രീകൾ പൊതുവേദിയിൽ നൃത്തം ചെയ്യുന്നതിനോട് ധർമേന്ദ്രയ്ക്ക് എതിർപ്പുണ്ടായിരുന്നുവെന്ന് ഹേമ പറഞ്ഞു. എന്നാൽ പിന്നീട് അദ്ദേഹത്തിൻ്റെ മനോഭാവം മാറിയെന്നും അവർ വ്യക്തമാക്കി.

ധർമ്മേന്ദ്രയുടെ മറ്റൊരു കുടുംബത്തെക്കുറിച്ച് അറിഞ്ഞപ്പോൾ: ഇഷ ഡിയോളിന്റെ ബാല്യകാല അനുഭവം
നാലാം ക്ലാസിൽ പഠിക്കുമ്പോൾ സഹപാഠിയുടെ ചോദ്യത്തിലൂടെയാണ് ഇഷ ഡിയോൾ തന്റെ പിതാവിന്റെ മറ്റൊരു കുടുംബത്തെക്കുറിച്ച് അറിയുന്നത്. ഈ സംഭവത്തെത്തുടർന്നാണ് ഹേമമാലിനി മക്കളോട് യാഥാർഥ്യം വെളിപ്പെടുത്തിയത്. എന്നാൽ ഇതൊരിക്കലും തനിക്ക് മോശമായി തോന്നിയിട്ടില്ലെന്ന് ഇഷ പറയുന്നു.