Dharmarajan

BJP Hawala money scandal

കൂടുതൽ ബിജെപി ഓഫീസുകളിൽ കുഴൽപ്പണം എത്തിച്ചതായി ധർമരാജന്റെ വെളിപ്പെടുത്തൽ

നിവ ലേഖകൻ

തൃശൂരിന് പുറമേ കോഴിക്കോട്, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെ ബിജെപി ഓഫീസുകളിലും കുഴൽപ്പണം എത്തിച്ചതായി ധർമരാജൻ വെളിപ്പെടുത്തി. കോന്നിയിലെ തിരഞ്ഞെടുപ്പ് സമയത്ത് പഞ്ചായത്ത് മെമ്പർമാർക്ക് പണം വിതരണം ചെയ്തതായും അദ്ദേഹം പറഞ്ഞു. പത്തു രൂപ നോട്ടിന്റെ ടോക്കൺ ഉപയോഗിച്ചാണ് പണം കൈമാറ്റം നടത്തിയതെന്നും ധർമരാജൻ വ്യക്തമാക്കി.