Dhanush

ധനുഷിനെതിരെ രൂക്ഷ വിമർശനവുമായി നയൻതാര; ഡോക്യുമെന്ററി റിലീസിന് തടസ്സം നിൽക്കുന്നുവെന്ന് ആരോപണം
നടൻ ധനുഷിനെതിരെ രൂക്ഷ വിമർശനവുമായി നയൻതാര രംഗത്തെത്തി. തന്റെ ഡോക്യുമെന്ററി പുറത്തിറക്കുന്നതിന് തടസ്സം നിൽക്കുന്നുവെന്നും ധനുഷിന് തന്നോട് പകയുണ്ടെന്നും നയൻതാര ആരോപിച്ചു. 'നാനും റൗഡി താൻ' സിനിമയിലെ ഭാഗങ്ങൾ ഉപയോഗിക്കുന്നതിനെ ചൊല്ലിയാണ് തർക്കമെന്നും അവർ വ്യക്തമാക്കി.

നടൻ നെപ്പോളിയൻ്റെ മകൻ ധനൂഷിന്റെ വിവാഹം: അമ്മ ചാർത്തിയ താലിയുമായി ജപ്പാനിൽ നടന്ന ചടങ്ങ്
നടൻ നെപ്പോളിയൻ്റെ മകൻ ധനൂഷിന്റെ വിവാഹം ജപ്പാനിൽ നടന്നു. മസ്കുലര് ഡിസ്ട്രോഫി ബാധിച്ച മകന് വേണ്ടി അമ്മയാണ് വധു അക്ഷയയുടെ കഴുത്തിൽ താലി ചാർത്തിയത്. സിനിമാ താരങ്ങളും ചടങ്ങിൽ പങ്കെടുത്തു.

ധനുഷിന്റെ നാലാമത്തെ സംവിധാന സംരംഭം ‘ഇഡ്ലി കടൈ’ 2025 ഏപ്രിലിൽ റിലീസിന്
ധനുഷ് സംവിധാനം ചെയ്യുന്ന 'ഇഡ്ലി കടൈ' എന്ന ചിത്രം 2025 ഏപ്രില് 10 ന് റിലീസ് ചെയ്യും. നിത്യാ മേനോൻ നായികയാകുന്ന ചിത്രത്തിൽ ശാലിനി പാണ്ഡേയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജി വി പ്രകാശ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം ആകാശ് ഭാസ്കരനും ധനുഷും ചേർന്നാണ്.

ധനുഷിന്റെ ‘ഇഡലി കടൈ’യിൽ വെല്ലുവിളി നിറഞ്ഞ കഥാപാത്രവുമായി നിത്യാമേനോൻ
ധനുഷ് സംവിധാനം ചെയ്യുന്ന 'ഇഡലി കടൈ' സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് നിത്യാമേനോൻ സംസാരിച്ചു. വളരെ വെല്ലുവിളി നിറഞ്ഞതും കംഫർട്ട് സോൺ തകർക്കുന്നതുമായ കഥാപാത്രമാണെന്ന് നിത്യ പറഞ്ഞു. ഡൗൺ പിക്ചേഴ്സിന്റെ ബാനറിൽ ആകാശ് ഭാസ്കരനും ധനുഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ധനുഷിന്റെ ‘ഇഡ്ഡലി കടൈ’യിൽ നിത്യ മേനോൻ; ചിത്രീകരണം പുരോഗമിക്കുന്നു
നടൻ ധനുഷ് സംവിധാനം ചെയ്യുന്ന 'ഇഡ്ഡലി കടൈ' എന്ന ചിത്രത്തിൽ നിത്യ മേനോൻ അഭിനയിക്കുന്നതായി സ്ഥിരീകരിച്ചു. ധനുഷിന്റെ 52-ാമത്തെ ചിത്രമായ ഇതിന്റെ ഷൂട്ടിംഗ് തേനിയിൽ നടക്കുന്നു. ഡൗൺ പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് ജി.വി. പ്രകാശ് കുമാർ സംഗീതം നൽകുന്നു.