DGCA

അഹമ്മദാബാദ് വിമാന ദുരന്തം: 247 പേരെ തിരിച്ചറിഞ്ഞു; എയർ ഇന്ത്യക്ക് വീഴ്ച പറ്റിയെന്ന് ഡിജിസിഎ
അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന തുടരുന്നു. ഇതുവരെ 247 പേരെ തിരിച്ചറിഞ്ഞു, 232 പേരുടെ മൃതദേഹങ്ങൾ വിട്ടുനൽകി. എയർ ഇന്ത്യക്കെതിരെ ഡിജിസിഎ നടത്തിയ സുരക്ഷാ പരിശോധനയിൽ വീഴ്ചകൾ കണ്ടെത്തി.

എയർ ഇന്ത്യയിൽ സുരക്ഷാ വീഴ്ച; മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ
എയർ ഇന്ത്യ വിമാനങ്ങളിലെ സുരക്ഷാ വീഴ്ചയിൽ ഡിജിസിഎയുടെ കണ്ടെത്തൽ. ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണത്തിൽ ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തി. എയർ ഇന്ത്യയിലെ മൂന്ന് ഉദ്യോഗസ്ഥരെ പുറത്താക്കാൻ ഡിജിസിഎ നിർദ്ദേശം നൽകി.

സുരക്ഷാ പരിശോധനയില്ലാതെ സര്വീസ്: എയര് ഇന്ത്യക്ക് ഡിജിസിഎയുടെ മുന്നറിയിപ്പ്
സുരക്ഷാ പരിശോധന നടത്താതെ സര്വീസ് നടത്തിയ എയര് ഇന്ത്യക്ക് ഡിജിസിഎയുടെ മുന്നറിയിപ്പ്. മൂന്ന് എയര്ബസ് വിമാനങ്ങള് പ്രോട്ടോക്കോള് ലംഘിച്ച് സര്വീസ് നടത്തിയതായാണ് കണ്ടെത്തല്. കൃത്യസമയത്ത് സുരക്ഷ പരിശോധനകളുടെ റിപ്പോര്ട്ട് നല്കുന്നതിലും എയര് ഇന്ത്യ വീഴ്ച വരുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

എയർ ഇന്ത്യ വിമാനങ്ങളിൽ സുരക്ഷാ പ്രശ്നങ്ങളില്ലെന്ന് ഡിജിസിഎ
രാജ്യത്ത് ഉണ്ടായ വിമാന അപകടത്തിന് പിന്നാലെ എയർ ഇന്ത്യയുടെ ബോയിംഗ് 787 വിമാനങ്ങളിൽ സുരക്ഷാ പരിശോധന നടത്തി. പരിശോധനയിൽ സുരക്ഷാ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡിജിസിഎ അറിയിച്ചു. വിമാനങ്ങളുടെ സുരക്ഷയിൽ ശ്രദ്ധ ചെലുത്തണമെന്നും പുറപ്പെടൽ സമയബന്ധിതമായിരിക്കണമെന്നും എയർ ഇന്ത്യക്ക് ഡിജിസിഎ നിർദ്ദേശം നൽകി.

ഡിജിസിഎ നിർദ്ദേശം: എയർ ഇന്ത്യ വിമാനങ്ങളിൽ സുരക്ഷാ പരിശോധന പൂർത്തിയാക്കി
ഡിജിസിഎയുടെ നിർദ്ദേശത്തെ തുടർന്ന് എയർ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളിൽ സുരക്ഷാ പരിശോധന നടത്തി. 9 വിമാനങ്ങളിലാണ് ആദ്യഘട്ടത്തിൽ പരിശോധന പൂർത്തിയാക്കിയത്. ബാക്കിയുള്ള 24 വിമാനങ്ങളിലും ഉടൻ പരിശോധന പൂർത്തിയാക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു.

അഹമ്മദാബാദ് വിമാന അപകടം: കാരണം പക്ഷികളല്ലെന്ന് ഡിജിസിഎ
അഹമ്മദാബാദിലുണ്ടായ വിമാന അപകടത്തിന് കാരണം പക്ഷികൾ ഇടിച്ചതുമൂലമല്ലെന്ന് ഡിജിസിഎയുടെ പ്രാഥമിക നിഗമനം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഊഹാപോഹങ്ങൾ ഡിജിസിഎ തള്ളിക്കളഞ്ഞു. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബ്ലാക്ക് ബോക്സ് പരിശോധനയിലൂടെ കണ്ടെത്താനാകുമെന്നും കരുതുന്നു.

ബോയിംഗ് 787 വിമാനങ്ങളുടെ സുരക്ഷാ പരിശോധന കര്ശനമാക്കി; കാരണം തേടി എയര്ക്രാഫ്റ്റ് ആക്സിഡന്റ് ഇന്വെസ്റ്റിഗേഷന് ബ്യൂറോ
അഹമ്മദാബാദ് വിമാനപകടത്തിന്റെ പശ്ചാത്തലത്തില് രാജ്യത്ത് സര്വീസ് നടത്തുന്ന ബോയിംഗ് 787 വിമാനങ്ങളുടെ സുരക്ഷാ പരിശോധന കര്ശനമാക്കി. അപകടത്തില്പ്പെട്ട വിമാനത്തില് പക്ഷി ഇടിച്ചിട്ടില്ലെന്നും പൈലറ്റുമാര്ക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തില് കണ്ടെത്തല്. വിമാനത്തില് നിന്ന് കണ്ടെത്തിയ ബ്ലാക്ബോക്സ് വിശദ പരിശോധനയ്ക്കായി ഫൊറന്സിക് സയന്സ് ലബോറട്ടറിക്ക് കൈമാറും.

തിരുച്ചിറപ്പള്ളിയില് വിമാന ലാന്ഡിങ്ങിനിടെ സാങ്കേതിക തകരാര്; ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില് എയര് ഇന്ത്യ വിമാനത്തിന് ലാന്ഡിങ്ങിനിടെ സാങ്കേതിക തകരാര് സംഭവിച്ചു. ഹൈഡ്രോളിക് ഫൈലിയര് ആണെന്ന് പ്രാഥമിക നിഗമനം. ഡിജിസിഎ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.