Development projects

കശ്മീർ മുതൽ കന്യാകുമാരി വരെ റെയിൽപ്പാത യാഥാർഥ്യമാക്കി പ്രധാനമന്ത്രി
കശ്മീർ മുതൽ കന്യാകുമാരി വരെ റെയിൽപ്പാത യാഥാർഥ്യമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 46,000 കോടി രൂപയുടെ വികസന പദ്ധതികൾ ജമ്മു കശ്മീരിന്റെ വികസനം ത്വരിതപ്പെടുത്തും. ചെനാബ് റെയിൽപ്പാലം രാജ്യത്തിന് സമർപ്പിച്ചു, ഇത് രാജ്യത്തിന്റെ ഐക്യത്തിന്റെയും ഇച്ഛാശക്തിയുടെയും വലിയ ആഘോഷമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

നവകേരള സദസ്സ്: വികസന പദ്ധതികൾക്കായി 982 കോടി രൂപ അനുവദിച്ച് മന്ത്രിസഭ
നവകേരള സദസ്സിൽ ഉയർന്നുവന്ന വികസന പദ്ധതികൾ നടപ്പാക്കാൻ 982.01 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതികളുടെ നടത്തിപ്പിനായി സംസ്ഥാന ആസൂത്രണ ബോർഡ് തയ്യാറാക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ ഭേദഗതിയോടെ അംഗീകരിച്ചു. ഓരോ നിയമസഭാ മണ്ഡലത്തിലും പരമാവധി ഏഴ് കോടി രൂപ വീതമാണ് അനുവദിക്കുക.

ഗുജറാത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനം തുടരുന്നു; 22000 വീടുകൾ കൈമാറും
ഓപ്പറേഷൻ സിന്ദൂറിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്ത് സന്ദർശനം തുടരുന്നു. ഗാന്ധിനഗറിൽ രാവിലെ റോഡ് ഷോ ആരംഭിച്ചു. പ്രധാനമന്ത്രി ആവാസ് യോജനയിൽ നിർമ്മിച്ച 22000 വീടുകൾ കൈമാറും.

ഗുജറാത്തിൽ പ്രധാനമന്ത്രിക്ക് ഉജ്ജ്വല സ്വീകരണം; 83,000 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗുജറാത്തിൽ വൻ സ്വീകരണം. വഡോദരയിൽ വിമാനത്താവളം മുതൽ എയർഫോഴ്സ് ഗേറ്റ് വരെ റോഡ് ഷോ നടത്തി. രണ്ട് ദിവസത്തിനിടെ 83,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമിടും.

രണ്ടാം പിണറായി സര്ക്കാര് അഞ്ചാം വര്ഷത്തിലേക്ക്: തുടര്ഭരണം ലക്ഷ്യമിട്ട് എല്ഡിഎഫ്
രണ്ടാം പിണറായി സര്ക്കാര് അഞ്ചാം വര്ഷത്തിലേക്ക് കടക്കുകയാണ്. തുടര്ഭരണം നേടാനുള്ള തയ്യാറെടുപ്പിലാണ് എല്ഡിഎഫ് സര്ക്കാര്. വികസന പദ്ധതികള് പൂര്ത്തിയാക്കിയും പുതിയ പദ്ധതികള് നടപ്പിലാക്കിയും സര്ക്കാര് മുന്നോട്ട് പോകുന്നു.

കേന്ദ്രത്തിന്റെ വിവേചനം കാരണം സംസ്ഥാനം പണഞ്ഞെരുക്കത്തിൽ; വികസന പ്രവർത്തനങ്ങൾ മുന്നോട്ട് – മുഖ്യമന്ത്രി
കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വിശദീകരിച്ചു. 2021 മുതൽ കേന്ദ്രസർക്കാരിന്റെ വിവേചനപരമായ നയങ്ങൾ കാരണം സംസ്ഥാനം വലിയ പണഞ്ഞെരുക്കം നേരിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ...