Devaswom Board

Sabarimala gold theft

ശബരിമല സ്വർണ്ണ കവർച്ച: ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

നിവ ലേഖകൻ

ശബരിമല സ്വർണ്ണ കവർച്ചയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ഹൈക്കോടതി വിമർശിച്ചു. 2019-ലെ സ്വർണ്ണമോഷണം മറച്ചുവെക്കാൻ ശ്രമിച്ചെന്ന് കോടതി ആരോപിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റിനെതിരെയും പരാമർശമുണ്ട്.

Sabarimala gold case

ശബരിമല സ്വർണ്ണ കേസ്: വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെന്ന് ദേവസ്വം പ്രസിഡന്റ്

നിവ ലേഖകൻ

ശബരിമല സ്വർണ്ണമോഷണവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയാൽ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവെക്കും. മണ്ഡല മകരവിളക്ക് തീർത്ഥാടനത്തെ സ്വർണക്കൊള്ള ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Sabarimala gold theft

ശബരിമല സ്വർണ്ണമോഷണം: അസിസ്റ്റന്റ് എഞ്ചിനീയർക്കെതിരെ നടപടിക്ക് ദേവസ്വം ബോർഡ്; ഇന്ന് കോൺഗ്രസ് ജാഥ ആരംഭിക്കും

നിവ ലേഖകൻ

ശബരിമല സ്വർണ്ണമോഷണ കേസിൽ പ്രതിപ്പട്ടികയിലുള്ള അസിസ്റ്റന്റ് എഞ്ചിനീയർ കെ. സുനിൽ കുമാറിനെ സസ്പെൻഡ് ചെയ്യാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. വിരമിച്ച ഉദ്യോഗസ്ഥർക്കെതിരായ നടപടികൾ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിന് ശേഷം ഉണ്ടാകും. കോൺഗ്രസ് വിശ്വാസ സംരക്ഷണ ജാഥകൾക്ക് ഇന്ന് തുടക്കമാകും.

Kottayam Medical College

കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം; ബിന്ദുവിൻ്റെ മകന് ദേവസ്വം ബോർഡിൽ ജോലി

നിവ ലേഖകൻ

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിൻ്റെ മകൻ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി ലഭിച്ചു. ദേവസ്വം ബോർഡ് ഓവർസിയറായാണ് നിയമനം. അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ നൽകിയ വാഗ്ദാനം പാലിച്ചു

Devaswom Board clarifications

ദേവസ്വം ബോർഡിനെ സംശയനിഴലിൽ നിർത്തേണ്ടതില്ല; എല്ലാ ദുരൂഹതകൾക്കും അവസാനം വേണമെന്ന് പി.എസ്. പ്രശാന്ത്

നിവ ലേഖകൻ

ദേവസ്വം ബോർഡിനെ സംശയത്തിന്റെ നിഴലിൽ നിർത്തേണ്ടതില്ലെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. 2024-ൽ സ്വർണം പൂശാൻ പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയിട്ടില്ല. നഷ്ടപ്പെട്ട സ്വർണം തിരിച്ചുപിടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, കുറ്റക്കാരെ ശിക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

Sabarimala gold theft

സ്വർണ്ണക്കൊള്ള: 2019-ലെ ദേവസ്വം ബോർഡ് തീരുമാനം ബോർഡ് സെക്രട്ടറി തിരുത്തിയെന്ന് കണ്ടെത്തൽ

നിവ ലേഖകൻ

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് 2019-ലെ ദേവസ്വം ബോർഡ് തീരുമാനം ബോർഡ് സെക്രട്ടറി തിരുത്തിയതിന്റെ തെളിവുകൾ പുറത്ത്. അന്നത്തെ ദേവസ്വം ബോർഡ് സെക്രട്ടറിയായിരുന്ന എസ്. ജയശ്രീയാണ് ഉത്തരവ് തിരുത്തിയത്. ദേവസ്വം ബോർഡ് യോഗം എടുത്ത തീരുമാനത്തിൽ മാറ്റം വരുത്തി ഉദ്യോഗസ്ഥൻ സ്വന്തം ഇഷ്ടപ്രകാരം ഉത്തരവിറക്കിയെന്നും കണ്ടെത്തൽ.

Sabarimala gold robbery

ശബരിമല സ്വര്ണക്കൊള്ള: ദേവസ്വം ബോര്ഡിന്റെ വീഴ്ചകള് എണ്ണിപ്പറഞ്ഞ് റിപ്പോർട്ട്

നിവ ലേഖകൻ

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് അന്വേഷണ റിപ്പോർട്ട്. സ്വർണ്ണക്കൊള്ളയെക്കുറിച്ച് ദേവസ്വം ബോർഡ് അറിഞ്ഞില്ലെന്ന് വിശ്വസിക്കാൻ സാധിക്കില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ബോർഡ് അധികാരികളുടെ പ്രേരണയോ സമ്മർദ്ദമോ ഇതിനു പിന്നിലുണ്ടോയെന്ന് ഗൗരവമായി അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

Sabarimala Gold Theft

ശബരിമല സ്വര്ണക്കൊള്ള: ദേവസ്വം ബോര്ഡിന് കുരുക്ക്, നിര്ണ്ണായക രേഖകള് പുറത്ത്

നിവ ലേഖകൻ

ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന് കൂടുതൽ കുരുക്കുകൾ ഉണ്ടാകാൻ സാധ്യത. 2019-ൽ കട്ടിളപ്പാളി കടത്തിക്കൊണ്ടുപോയ സംഭവം ബോർഡ് അറിഞ്ഞില്ലെന്ന വാദം നിലനിൽക്കില്ലെന്ന് സൂചന. ദേവസ്വം സെക്രട്ടറി പുറത്തിറക്കുന്ന ഉത്തരവുകൾ ബോർഡിന്റെ തീരുമാനപ്രകാരമാണെന്ന് തെളിയിക്കുന്ന ദേവസ്വം ആക്ടിന്റെ പകർപ്പ് പുറത്ത്.

Kariprasadam controversy

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വീണ്ടും കരിപ്രസാദ വിതരണം വിവാദത്തിൽ; ദേവസ്വം ബോർഡ് റിപ്പോർട്ട് തേടി

നിവ ലേഖകൻ

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ കരിപ്രസാദ വിതരണം വീണ്ടും വിവാദത്തിലായി. ശാന്തിക്കാർ താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വിതരണത്തിനായി തയ്യാറാക്കിയ കരിപ്രസാദം പിടികൂടി. മേൽശാന്തി വാടകയ്ക്ക് എടുത്ത വീട്ടിൽ ക്ഷേത്രത്തിലെ പ്രസാദം തയ്യാറാക്കിയതിൽ ദേവസ്വം ബോർഡ് റിപ്പോർട്ട് തേടിയിരിക്കുകയാണ് .റിപ്പോർട്ട് കിട്ടിയ ഉടൻ നടപടി ഉണ്ടാകുമെന്ന് പ്രസിഡന്റ് പിഎസ് പ്രശാന്ത് വ്യക്തമാക്കി.

Kottarakkara temple prasadam

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പ്രസാദം വാടക വീട്ടിൽ തയ്യാറാക്കിയെന്ന് ആരോപണം; പ്രതിഷേധം ശക്തം

നിവ ലേഖകൻ

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ മേൽശാന്തി വാടകയ്ക്കെടുത്ത വീട്ടിൽ പ്രസാദം തയ്യാറാക്കിയെന്ന ആരോപണം ഉയർന്നു. തിടപ്പള്ളിയിൽ തയ്യാറാക്കേണ്ട പ്രസാദം വാടക വീട്ടിൽ നിർമ്മിച്ചതാണ് വിവാദമായത്. സ്ഥലത്ത് അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ പരിശോധന നടത്തി, ഹൈന്ദവ സംഘടനകൾ പ്രതിഷേധം തുടരുന്നു.

Sabarimala gold theft

ശബരിമല സ്വര്ണക്കൊള്ള: 9 ദേവസ്വം ഉദ്യോഗസ്ഥര് പ്രതികളായേക്കും

നിവ ലേഖകൻ

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡിലെ 9 ഉദ്യോഗസ്ഥർ പ്രതികളായേക്കും. ദേവസ്വം വിജിലൻസ് റിപ്പോർട്ടിൽ ഈ 9 ഉദ്യോഗസ്ഥരുടെ പേരെടുത്ത് വിമർശിച്ചിട്ടുണ്ട്. 2019ൽ സ്വർണ്ണപ്പാളി കൈമാറുമ്പോൾ സ്വർണ്ണത്തെ ചെമ്പെന്ന് ബോധപൂർവ്വം രേഖപ്പെടുത്തിയത് മുരാരി ബാബുവാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

Sabarimala gold theft

ശബരിമല സ്വർണ്ണമോഷണം; ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

നിവ ലേഖകൻ

ശബരിമല സ്വർണ്ണമോഷണത്തിൽ ദേവസ്വം വിജിലൻസിന്റെ അന്തിമ റിപ്പോർട്ട് കിട്ടിയശേഷം കൂടുതൽ നടപടി ഉണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു. ദേവസ്വം ബോർഡിന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമില്ലെന്നും എല്ലാ രേഖകളും തങ്ങളുടെ പക്കൽ ഉണ്ടെന്നും പി എസ് പ്രശാന്ത് പറഞ്ഞു. മണ്ഡലകാലം സുഗമമായി നടത്താൻ പ്രതിപക്ഷം സഹകരിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.